SignIn
Kerala Kaumudi Online
Friday, 16 August 2024 9.42 AM IST

യുഎഇയിലുള്ളവർക്ക് പ്രത്യേക മുന്നറിയിപ്പ്; ആറ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക

uae

ദുബായ്: ആറോളം രാജ്യങ്ങളിൽ മോഷണക്കുറ്റങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ സ്വദേശികൾക്ക് മുന്നറിയിപ്പുമായി യുഎഇ അധികൃതർ. സ്‌പെയിൻ, ജോർജിയ, ഇറ്റലി, യുകെ, ഫ്രാൻസ്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ച എമിറാത്തി യാത്രക്കാർ മോഷണത്തിന് ഇരയായിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ മുകളിൽ പറഞ്ഞ രാജ്യങ്ങൾ സന്ദർശിക്കുന്ന എമിറാത്തി പൗരന്മാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

വിദേശകാര്യമന്ത്രാലയം നൽകുന്ന മുന്നറിയിപ്പ്

  • വിലപിടിപ്പുള്ളതും അപൂർവമായ വസ്തുക്കളും യാത്രയ്ക്കിടെ കൈവശം വയ്ക്കാതിരിക്കുക.
  • ഔദ്യോഗികമായ രേഖകളും മറ്റും താമസസ്ഥലത്ത് തന്നെ സൂക്ഷിക്കുക.
  • പറ്റിക്കപ്പെടാതിരിക്കാൻ ആഗോള കമ്പനികളുടെ ഹോട്ടലുകളും ടാക്സി സർവീസുകളും ബുക്ക് ചെയ്യുക.

എല്ലാ ലക്ഷ്യസ്ഥാനങ്ങളിലെയും യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം. ത്വജുദി സേവനത്തിനായി എല്ലാ പൗരന്മാരും രജിസ്റ്റർ ചെയ്യണമെന്നും യുഎഇ നിർദ്ദേശിക്കുന്നു. ഇതാദ്യമായല്ല, യുഎഇ സ്വന്തം പൗരന്മാർക്ക് ഇത്തരത്തിലുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത്. നേരത്തെ ചില രാജ്യങ്ങളിൽ സംഘർഷങ്ങൾ ഉടലെടുത്തപ്പോൾ സന്ദർശനം ഒഴിവാക്കാൻ വിദേശകാര്യ മന്ത്രാലയം പ്രത്യേക നിർദ്ദേശം നൽകിയിരുന്നു. സ്വന്തം പൗരന്മാരുടെ സുരക്ഷ കണക്കിലെടുത്താണ് വിദേശകാര്യമന്ത്രാലയത്തിന്റെ നിർദ്ദേശം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, UAE, LATEST NEWS IN MALAYALAM, BREAKING NEWS, PRAVASI NEWS, UAE EXPAT
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.