പാലക്കാട്: പ്രശസ്ത യൂട്യൂബ് വ്ലോഗേഴ്സ് ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ വാഹനം കാറുമായി കൂട്ടിയിടിച്ച് 5പേർക്ക് പരുക്ക്. ഈ ബുൾ ജെറ്റ് സഹോദരങ്ങളായ എബിൻ, ലിബിൻ, അച്ഛൻ വർഗീസ്, അമ്മ അന്നമ്മ, എബിന്റെ ഭാര്യ അഭിരാമി എന്നിവർക്കാണ് പരിക്കേറ്റത്. കൊച്ചു കുഞ്ഞടക്കം 6 പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവരെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. ഇന്നലെ രാവിലെ മുണ്ടൂർ-തൂതപാതയിലെ ചെർപ്പുളശേരി ആലിയകുളത്ത് വെച്ചാണ് അപകടം. വേളാങ്കണ്ണിയിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന കാർ എതിരെ വന്ന കാറുമായി ഇടിക്കുകയായിരുന്നു. കാറുകളുടെ മുൻവശം പൂർണമായും തകർന്നു. നേരത്തെ ഇ ബുൾജെറ്റ് വാഹനം രൂപമാറ്റം വരുത്തിയതിന് മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |