SignIn
Kerala Kaumudi Online
Friday, 13 September 2024 11.58 AM IST

പ്ലസ് വൺ സപ്ലമെന്ററി അലോട്‌മെന്റിനുള്ളത് 6937 സീറ്റ്

Increase Font Size Decrease Font Size Print Page


മലപ്പുറം: പ്ലസ് വൺ സപ്ലിമെന്റിറി അലോട്‌മെന്റിന് ജില്ലയിലുള്ളത് 6937 സീറ്റ്. ജനറൽ, സംവരണ സീറ്റുൾപ്പെടെയാണിത്. ഏകജാലക സപ്ലിമെന്ററി വിജ്ഞാപനത്തോടൊപ്പം ഓരോ സ്‌കൂൾ തിരിച്ച് നൽകിയ സീറ്റിലെ കണക്ക് പ്രകാരമാണിത്. അതേസമയം സർക്കാർ നേരത്തെ നൽകിയ കണക്കനുസരിച്ച് ജില്ലയിൽ 9820 സീറ്റുകൾ ബാക്കിയുണ്ടെന്നാണ് പറയുന്നത്. ജില്ലയിൽ സർക്കാരിന്റെ കണക്കനുസരിച്ച് 82466 അപേക്ഷകളാണ് ലഭിച്ചത്. വി എച്ച് എസ് ഇ അടക്കം ആകെ 53763 പേർക്ക് പ്രവേശനം ലഭിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ 4352 പേർക്കും പ്രവേശനം ലഭിച്ചിട്ടുണ്ട്. 7054 പേർ അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടിയിട്ടില്ല. ശേഷിക്കുന്ന 17298 പേരാണ് സീറ്റ് ലഭിക്കാതെ പുറത്ത് നിൽക്കുന്നത്. സപ്ലിമെന്ററി അലോട്ട്മെന്റിലെ സീറ്റുകളിൽ കൂടി പ്രവേശനം നൽകിയാലും 10361 മുഖ്യഅലോട്ട്മെന്റിന് അപേക്ഷ നൽകിയ വിദ്യാർത്ഥികൾക്ക് സീറ്റ് ലഭിക്കില്ല. അൺഎയ്ഡഡ് സ്‌കൂളുകളിൽ 10185 സീറ്റുകളുണ്ട്. ഇതിൽ ഉയർന്ന ഫീസ് നൽകി പഠിക്കണം.പ്ലസ് വൺ മുഖ്യഅലോട്ടട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെ അപേക്ഷ നൽകാൻ കഴിയാതിരിരുന്നവർക്കുമുള്ളതാണ് സപ്ലിമെന്ററി അലോട്ട്മെന്റ്. ഇന്ന് വൈകിട്ട് അഞ്ച് വരെ സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷ നൽകാം. സപ്ലിമെന്റി അലോട്ട്മെന്റിനായി ലഭിക്കുന്ന അപേക്ഷകളും നിലവിൽ ലഭ്യമായി സീറ്റും പരിഗണിച്ചാണ് ജില്ലയിൽ കൂടുതൽ പ്ലസ് വൺ സീറ്റോ താത്കാലിക ബാച്ചോ അനുവദിക്കുന്ന കാര്യം സർക്കാർ പരിഗണിക്കൂ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, MALAPPURAM, SEAT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.