ലണ്ടൻ: വിംബിൾഡൺ ഗ്രാൻസ്ലാം ടെന്നിസ് ടൂർണമെന്റിൽ പുരുഷ സിംഗിൾസിൽ നിലവിലെ ചാമ്പ്യനായ കാർലോസ് അൽകാരാസ് അമേരിക്കൻ താരം ഫ്രാൻസിസ് തിയോഫൊയെ അഞ്ച് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിൽ കീഴടക്കി പ്രീക്വാർട്ടറിൽ എത്തി. സ്കോർ: 5-7,6-2,4-6,7-6,6-2. മത്സം നാല് മണിക്കൂർ നീണ്ടു.ഗ്രിഗർ ദിമിത്രോവും പ്രീക്വാർട്ടറിൽ എത്തി. മൂന്നാം റൗണ്ടിൽ ഫ്രഞ്ച് താരം മോൺഫിൽസിനെ നേരിട്ടുള്ള സെറ്റുകളിൽ 6-3,6-4,6-3ന് കീഴടക്കിയാണ് ദിമിത്രോവ് അവസാന പതിനാറിൽ ഇടം നേടിയത്.
അതേസമയം പുരുഷ ഡബിൾസിൽ ഇന്തോ-ഫ്രഞ്ച് ജോഡി യൂകി ഭാംഭ്രി-അൽബാനൊ ഒലിവെറ്റി സഖ്യം രണ്ടാം റൗണ്ടിൽ പുറത്തായി. ജർമ്മൻജോഡി കെവിൻ ക്രവീറ്റ്സ്-ടീം പുട്സ് സഖ്യത്തോടാണ് തോറ്റത്. സ്കോർ: 6-4,4-6,3-6.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |