SignIn
Kerala Kaumudi Online
Sunday, 07 July 2024 2.57 AM IST

ഇന്ന് രാവിലെ തുറന്ന ലുലു ഇനി അടയ്ക്കുന്നത് തിങ്കളാഴ്ച പുലർച്ചെ: പകുതി വിലയ്ക്ക് 41 മണിക്കൂർ നിർത്താതെ ഷോപ്പിംഗ്

lulu

കൊച്ചി : ആകർഷകമായ ഓഫറുകളും അമ്പരപ്പിക്കുന്ന ഇളവുകളുമായി 41 മണിക്കൂർ നീളുന്ന തുടർച്ചയായ ഷോപ്പിംഗ് മാമാങ്കത്തിന് ഇന്ന് ലുലുവിൽ തുടക്കമാകും. ഗ്രോസറി, ഗൃഹോപകരണങ്ങൾ, ഷാഫൻ, ഇലക്ട്രോണിക്സ് എന്നിവയ്ക്ക് അമ്പത് ശതമാനം കിഴിവുണ്ടാകും. ഇന്ന് രാവിലെ 9 മണി മുതൽ തിങ്കളാഴ്ച പുലർച്ചെ രണ്ട് മണി വരെ ലുലു സ്റ്റോറുകൾ മുഴുവൻ സമയവും തുറന്ന് പ്രവർത്തിക്കും.

ലുലു ഓൺ സെയിൽ കണക്കിലെടുത്ത് കൊച്ചി മെട്രോ അധിക സർവീസ് നടത്തും. ആലുവയിലേക്ക് രാത്രി 11.04, 11.30, പുലർച്ചെ 12.05 എന്നീ സമയങ്ങളിലും തൃപ്പൂണിത്തുറയിലേക്ക് രാത്രി 11.10, 11.40, പുലർച്ചെ 12.05നും പ്രത്യേക സർവീസ് ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ നിന്നുണ്ടാകും.

ബ്രാൻഡഡ് ശേഖരങ്ങൾ അടക്കം നിരവധി ഉത്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാം. ലുലു ഓൺ സെയിലിന്റെ ഭാഗമായാണ് ഈ വമ്പൻ ഓഫറുകൾ. ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട്, ലുലു സെലിബ്രേറ്റ്, ഫൺടൂറ എന്നിവിടങ്ങളിൽ മികച്ച ഇളവുകളാണുള്ളത്. മികച്ച ഫാഷൻ ബ്രാൻഡുകളുടെ എറ്റവും പുതിയ വസ്ത്രശേഖരങ്ങൾ, ലോകോത്തര ബ്രാൻഡുകളുടെ ടെക് ഗാഡ്ജറ്റുകൾ, ഗൃഹോപകരണങ്ങൾ മുതൽ ഗ്രോസറി ഉത്പന്നങ്ങൾ എന്നിവ പകുതി വിലയ്ക്ക് ഉപഭോക്താകൾക്ക് ലഭിക്കും.

ബാഗുകൾ, പാദരക്ഷകൾ, കായികോപകരണങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്‌സ്, ടെലിവിഷൻ, വാഷിങ്ങ് മെഷീൻ, റെഫ്രിജറേറ്റർ, കളിപ്പാട്ടങ്ങൾ, ലാപ്‌ടോപ്പ്, സ്മാർട്ട് വാച്ചുകൾ, ടാബ്, ആഭരണങ്ങൾ വരെ പകുതി നിരക്കിലാണ് ഉപഭോക്താക്കളിലേക്ക് എത്തുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, LULU MALL, KOCHI, LATEST NEWS IN MALAYALAM, LULU SALE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.