SignIn
Kerala Kaumudi Online
Friday, 13 September 2024 11.47 AM IST

പൈപ്പ് പൊട്ടിയത് 12ഇടങ്ങളിൽ, 5വാർഡുകളിൽ കുടിവെള്ളം മുട്ടി

Increase Font Size Decrease Font Size Print Page

കൊമ്മാടിയിലെ പമ്പിംഗ് നിർത്തി

ആലപ്പുഴ: സിറ്റിഗ്യാസ് പൈപ്പിടീലിനും ദേശീയപാത വികസനത്തിനുമിടെ നഗരത്തിന്റെ വിവിധഭാഗങ്ങളിൽ തുടർച്ചയായുണ്ടാകുന്ന പൈപ്പ് പൊട്ടലിൽ പൊറുതിമുട്ടി ജനം. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കകം ദേശീയപാതയിൽ മാത്രം പന്ത്രണ്ട് ഇടങ്ങളിലാണ് ചെറുതുംവലുതുമായ പൈപ്പ് പൊട്ടലുണ്ടായത്.

കൊമ്മാടിയ്ക്കും ശവക്കോട്ടപ്പാലത്തിനുമിടയിൽ ബുധനാഴ്ച പൊട്ടിയ പൈപ്പുകളുടെ തകരാർ രണ്ടിടങ്ങളിൽ ഇനിയും പരിഹരിക്കപ്പെടേണ്ടതുണ്ട്. പൈപ്പുകളുടെ തകരാർകാരണം കഴിഞ്ഞ രണ്ട് ദിവസമായി കൊമ്മാടിയിൽ നിന്നുള്ള പമ്പിംഗും നിർത്തിയതോടെ നഗരത്തിലെ അഞ്ച് വാ‌ർഡുകളിൽ കുടിവെള്ളവും മുട്ടി.

ഗതാഗത കുരുക്ക് ഒഴിവാക്കാൻ രാത്രിയിലാണ് നഗരത്തിൽ സിറ്റി ഗ്യാസിന്റെ പൈപ്പിടീൽ ജോലികൾ നടക്കുന്നത്. റോഡ് മൊത്തത്തിൽ വെട്ടിപ്പൊളിക്കാതെ ഹൊറിസോണ്ടൽ ഡയറക്ട് ഡ്രില്ലിംഗ് മെത്തേഡ് വഴിയാണ് കരാർ കമ്പനി പൈപ്പുകൾ സ്ഥാപിക്കുന്നത്. പൈപ്പുകൾ കടത്തിവിടുന്നതിനിടെ ദേശീയ പാതയിലെ പ്രധാന കുടിവെള്ള പൈപ്പ് ലൈനിൽ നിന്നും ഇടറോഡുകളിലേക്കുള്ള പൈപ്പുലൈനുകൾക്കുണ്ടാകുന്ന ആഘാതമാണ് പലയിടത്തും പൊട്ടലിനും ചോർച്ചയ്ക്കും കാരണമാകുന്നത്.

സുഗതൻ സ്മാരക മന്ദിരത്തിന് സമീപം 4ന് സിറ്റി ഗ്യാസ് പൈപ്പിടീലിനെ തുടർന്നുണ്ടായ പൈപ്പ് പൊട്ടൽ അടുത്ത ദിവസം തന്നെ വാട്ടർ അതോറിട്ടിയുടെ ശ്രദ്ധയിൽപ്പെട്ടെങ്കിലും സിറ്റി ഗ്യാസ് കരാർ കമ്പനിക്കാരെ പകൽ സമയത്ത് ഫോണിൽ പോലും ബന്ധപ്പെടാൻ കഴിയാത്തതിനാൽ വിവരം കൈമാറാൻ വൈകിയതാണ് ശവക്കോട്ടപ്പാലം മുതൽ വടക്കോട്ടുള്ള വാർഡുകളിലെ കുടിവെളളം മുട്ടിച്ചത്.

അമിത ചാർജ് ഈടാക്കി പ്ളംബർമാർ

 പാചക വാതക പൈപ്പിടീലിനിടെ പൊട്ടുന്ന പൈപ്പുകൾ പുനസ്ഥാപിക്കേണ്ടത് സിറ്റി ഗ്യാസ് കമ്പനിയാണ്

 എന്നാൽ ചില അവസരങ്ങളിൽ അറ്റകുറ്റപ്പണി നടത്താൻ കമ്പനിക്ക് പ്ളബർമാരെ കിട്ടാതെവരും

 ഈ അവസരം മുതലെടുക്കുന്ന പ്ളംബർമാരും വാട്ടർഅതോറിട്ടിയുടെ കരാ‌ർപണിക്കാരും തോന്നുംപടിയാണ് ചാർജ് ഈടാക്കുന്നത്

 ഇത് വ്യാപകപരാതിയ്ക്ക് ഇടയാക്കിയതിനാൽ അമി ചാർജിനെതിരെ കഴിഞ്ഞ ദിവസം വാട്ടർ അതോറിട്ടി വാർത്താക്കുറിപ്പിറക്കി

നഗരത്തിൽ പൈപ്പ് പൊട്ടലുകളുടെ എണ്ണം

ശവക്കോട്ടപ്പാലം : 5

കൊമ്മാടി : 4

മണ്ണഞ്ചേരി : 3

പൈപ്പ് പൊട്ടലിന്റെ പേരിൽ പ്ളംബർമാർ അന്യായമായ എസ്റ്റിമേറ്റ് തയ്യാറാക്കി ജനങ്ങളെ ചൂഷണം ചെയ്യുന്നത് അംഗീകരിക്കാൻ കഴിയില്ല

- വാട്ടർ സപ്ളൈ പോജക്ട് വിഭാഗം അസി. എൻജിനീയർ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.