SignIn
Kerala Kaumudi Online
Friday, 13 September 2024 10.00 AM IST

പാലരുവി എക്‌സ്‌പ്രസ് കോച്ചുകൾ വർദ്ധിപ്പിക്കും

Increase Font Size Decrease Font Size Print Page

കൊല്ലം: കൊല്ലം-ചെങ്കോട്ട പാതയിലോടുന്ന പാലക്കാട്-തിരുനെൽവേലി പാലരുവി എക്‌സ്‌പ്രസിന്റെ കോച്ചുകളുടെ എണ്ണം 14ൽ നിന്ന് 18 ആയി വർദ്ധിപ്പിക്കുമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി അറിയിച്ചു. കൊല്ലം-ചെങ്കോട്ട പാതയിലെ ട്രെയിനുകളുടെ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ കത്തിന് മറുപടിയായി ദക്ഷിണ റയിൽവേ ജനറൽ മാനേജർ ആർ.എൻ.സിംഗാണ് വിവരം അറിയിച്ചത്.

ആർ.ഡി.എസ്.ഒ റിപ്പോർട്ടിന്റെയും പ്ലാറ്റ്ഫോമുകളുടെ സൗകര്യത്തിന്റെയും അടിസ്ഥാനത്തിൽ ചെന്നൈ എഗ്മോർ-കൊല്ലം-ചെന്നൈ എഗ്മോർ ട്രെയിനിന്റെ കോച്ചുകളുടെ എണ്ണം 14 ൽ നിന്ന് 17 ആയും എറണാകുളം-വേളാങ്കണി-എറണാകുളം എക്‌സ്‌പ്രസിന്റെ കോച്ചുകളുടെ എണ്ണം 18 ആയും വർദ്ധിപ്പിച്ചിട്ടുണ്ട്. ട്രെയിനുകളുടെ റേക്കുകൾ എൽ.എച്ച്.ബി കോച്ചുകളായി മാറ്റാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. റെയിൽവേ ബോർഡിന്റെ അനുമതിക്കനുസരിച്ച് റേക്കുകൾ മാറ്റുമെന്നും എം.പിക്ക് നൽകിയ മറുപടിയിൽ അറിയിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.