കൊല്ലം: കൊല്ലം ബാർ അസോ. തിരഞ്ഞെടുപ്പിൽ ഇടത് പാനലിന് ഭൂരിപക്ഷം. ഒൻപതംഗ ഡയറക്ടർ ബോർഡിലേക്ക് എൽ.ഡി.എഫ് പാനലിൽ നിന്ന് ആറ് പേരും യു.ഡി.എഫിലെ മൂന്നുപേരും വിജയിച്ചു. ബി.ജെ.പി പാനൽ മത്സര രംഗത്തുണ്ടായിരുന്നെങ്കിലും ആർക്കും ഡയറക്ടർ ബോർഡിൽ എത്താനായില്ല.
ആകെ 1336 വോട്ടാണ് പോൾ ചെയ്തത്. തിരഞ്ഞെടുക്കപ്പെട്ടവരും ലഭിച്ച വോട്ടും. ഓച്ചിറ എൻ.അനിൽകുമാർ (696), എ.കെ.മനോജ് (666), കെ.ജയൻ (512), അമ്പിളി ജബ്ബാർ (573), ഗോകുൽ.പി.രാജ് (657), സി.ആർ.ഹരീഷ് (686) എന്നിവരാണ് ഇടത് പാനലിൽ നിന്ന് വിജയിച്ചത്. യു.ഡി.എഫ് പാനലിൽ നിന്ന് രേണു.ജി.പിള്ള (721), ആർ.യദുകൃഷ്ണൻ (596), എ.അൻസീന (549) എന്നിവരാണ് ജയിച്ചത്. തിങ്കളാഴ്ച പുതിയ ഡയറക്ടർ ബോർഡ് അംഗങ്ങൾ യോഗം ചേർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |