കൊച്ചി: കണയന്നൂർ താലൂക്ക് സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര സഹകരണ ദിനം ആചരിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി.എസ്. ഷൺമുഖദാസ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് അഡ്വ. എ.എൻ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. 'സഹകരണ പ്രസ്ഥാനം എല്ലാവർക്കും നല്ലൊരു ഭാവി കെട്ടിപ്പടുക്കുന്നു' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ അസിസ്റ്റന്റ് രജിസ്ട്രാർ സുബീഷ് ബാബു വിഷയാവതരണം നടത്തി. കെ.ടി. എൽദോ, പി.എച്ച്. ഷാഹുൽ ഹമീദ്, ടി.കെ. മോഹനൻ, ടീ. മായാദേവി, സി.പി. അനിൽ, വി.ജി. സുധികുമാർ, വി.എൻ. ഷീബ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |