കൊല്ലം: കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷനും അവകാശ പ്രഖ്യാപന സമ്മേളനവും കൊല്ലം ലയൺസ് ഹാളിൽ നടന്നു. പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.പി.പി.എ ജില്ലാ സെക്രട്ടറി എസ്.ശ്രീകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന ഫാർമസി കൗൺസിൽ പ്രസിഡന്റ് ഒ.സി. നവീൻ ചന്ദ് ഉന്നത വിജയം നേടിയ വിദ്യർത്ഥികളെ ആദരിച്ചു. അവകാശ പ്രഖ്യാപന സമ്മേളനം അജിത് കിഷോർ എം.ആർ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ മുൻ ഫാർമസി കൗൺസിൽ മെമ്പറും കെ.പി.പി.എ സംസ്ഥാന കോ ഓഡിനേഷൻ കമ്മിറ്റി കൺവീനറുമായ ബാലകൃഷ്ണൻ മലപ്പുറവും സംസ്ഥാന കോ ഓഡിനേഷൻ കമ്മിറ്റി ചെയർമാൻ യോഹന്നാൻ കുട്ടിയും പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. ഏരിയ വൈസ് പ്രസിഡന്റ് നജാം നന്ദി അറിയിച്ചു. ജില്ലാ ഭാരവാഹികളായി ഷീബ സേതുലാൽ (പ്രസിഡന്റ്), എസ്.ശ്രീകുമാർ (സെക്രട്ടറി), എസ്.സുധീഷ് (ട്രഷറർ) എന്നിവ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |