തളിപ്പറമ്പ്: കെ.എ.പി നാലാം ബറ്റാലിയയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ ജി.ആൻഡ് എച്ച് കമ്പനികളിലെ 250 ഓളം പൊലീസ് ട്രെയിനുകളുടെ ഓർമ്മക്കുറിപ്പുകൾ ചേർത്തുവെച്ച ക്യാമ്പസ് മാഗസിൻ ലെഗസി പൊലീസ് ക്യാമ്പിലെ ജനമൈത്രി വായനശാലയിൽ കമാൻഡന്റ് അരുൺ കെ.പവിത്രൻ പ്രകാശനം ചെയ്തു. ഇൻസ്പെക്ടർ ടി.ബാബു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ 150 പുസ്തകങ്ങൾ ജനമൈത്രി വായനശാല ആൻഡ് ഗ്രന്ഥാലയത്തിന് കൈമാറി. ഡെപ്യൂട്ടി കമാൻഡന്റ് എ. ശ്രീനിവാസൻ, അസിസ്റ്റന്റ് കമാൻഡന്റുമാരായ. എ.സുരേഷ്, ഇ.വി.പ്രവി,സാലു കെ.തോമസ്, കെ.പി.ഒ.എ സെക്രട്ടറി പി.ഗംഗാധരൻ പ്രസിഡന്റ് കെ.രാധാകൃഷ്ണൻ പൊലീസ് അസോസിയേഷൻ സെക്രട്ടറി അനിരുദ്ധ് എന്നിവർ സംസാരിച്ചു. ജോജി പോൾ സ്വാഗതവും ഇൻസ്പെക്ടർ സുനിൽകുമാർ നന്ദിയും പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |