നെടുമങ്ങാട് : രണ്ടുവർഷമായി നിർമ്മാണം ഇഴയുന്ന വേങ്കവിള - വേട്ടമ്പള്ളി റോഡ് അടിയന്തരമായി പൂർത്തീകരിക്കണമെന്ന്ആവശ്യപ്പെട്ടു ഇന്ത്യൻ നാഷണൽ കോൺഗ്രസ് മൂഴി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വേട്ടമ്പള്ളി സനലും ഗ്രാമ പഞ്ചായത്തംഗം കെ. ശേഖരനും വേങ്കവിള ജംഗ്ഷനിൽ ഏകദിന ഉപവാസ സമരം നടത്തി.കെ. പി. സി. സി നിർവാഹക സമിതി മുൻ അംഗം ആനാട് ജയൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം വേങ്കവിള സുരേഷ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാകോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് സുധീർഷാ പാലോട് നാരങ്ങാനീര് നൽകി ഉപവാസം അവസാനിപ്പിച്ചു. വാമനപുരം ബ്ലോക്ക് പ്രസിഡന്റ് ബിനു എസ്. നായർ ,മുൻ ബ്ലോക്ക് പ്രസിഡന്റ് പുരുഷോത്തമൻ നായർ, അഡ്വ.എസ്. മുജീബ്, ആനാട് മണ്ഡലം പ്രസിഡന്റ് ഹുമയൂൺ കബീർ, തേമ്പാംമൂട് മണ്ഡലം പ്രസിഡന്റ് ജഗ്ഫർ,കല്ലിയോട് ഭുവനേന്ദ്രൻ ,ആർ.അജയകുമാർ, പി.എൻ.ഷീല,വേട്ടമ്പള്ളി അനിൽ,മൂഴി സുനിൽ,കുളപ്പള്ളി സുനിൽ,പത്മിനി അമ്മ,വേങ്കവിള ജയകുമാർ,ഷെമി മൂഴി,വിജയലക്ഷമി,അബിൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |