കോഴിക്കോട്: മാലിന്യ നിർമാർജ്ജനത്തിന് ചെറിയ കാര്യങ്ങൾ എല്ലാവരും ചെയ്താൽ വലിയ മാറ്റമുണ്ടാക്കാൻ കഴിയുമെന്ന് കോർപറേഷൻ മേയർ ബീന ഫിലിപ്പ് . 'മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട ക്യാമ്പയിൻ ജില്ലാതല ശിൽപശാല പുതിയറ എസ് .കെ .പൊറ്റെക്കാട് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ. സമ്പൂർണത, സുസ്ഥിരത, മനോഭാവം എന്നിവയാണ് രണ്ടാം ഘട്ട ക്യാമ്പയിന്റെ മുദ്രാവാക്യം. എല്ലാവരെയും കേട്ട്, അവരുടെ അഭിപ്രായം പരിഗണിച്ചു സഹകരിച്ചു പ്രവർത്തിച്ചാൽ മനോഭാവം മാറും. മാലിന്യം വേർതിരിക്കുന്നതിലും നിർമാർജ്ജനത്തിലും എല്ലാവരും ഒരുമിച്ചു നിന്നാൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. ഉന്നത പദവിയിൽ ഇരിക്കുന്നവരും ഉദ്യോഗസ്ഥരും മാലിന്യത്തിന്റെ കാര്യത്തിൽ ചെയ്യുന്ന മാതൃകാ പ്രവൃത്തി മറ്റുള്ളവർ പിന്തുടരും.
മാലിന്യം കൈകാര്യം ചെയ്യുന്ന നമ്മുടെ മനോഭാവം പഴയതിൽ നിന്ന് ഏറെ മാറിയിട്ടുണ്ട്. നല്ല മാറ്റങ്ങൾക്ക് സമ്പൂർണതയും സുസ്ഥിരതയും ആവശ്യമാണ്. ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.ബാബു, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, തദ്ദേശസ്വയംഭരണ വകുപ്പ് ജോ. ഡയറക്ടർ അരുൺ ടി.ജെ, കില ഫെസിലിറ്റേറ്റർ പ്രമോദ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |