പത്തനംതിട്ട : കീം റാങ്കിൽ പത്തനംതിട്ട ജില്ലയിൽ ഒന്നാമത് റിയ ആനി റൂബർട്ട്. സംസ്ഥാനത്ത് ഇരുപത്തിയഞ്ചാം റാങ്കുകാരിയായ റിയ പെൺകുട്ടികളിൽ രണ്ടാമതാണ്. മല്ലപ്പളളിക്കടുത്ത് നെടുങ്ങാടപ്പള്ളി കിഴക്കേയിൽ റൂബർട്ട് കെ. വിക്ടറിന്റെയും (കേരളകൗമുദി പത്തനംതിട്ട) പ്രിയ സൂസൻ ജോണിന്റെയും (ഹെഡ്മിസ്ട്രസ് സി.എം.എസ്.എൽ.പി സ്കൂൾ ഏഴുമറ്റൂർ) മകളാണ്.
രൂപ് വർഗീസ് റൂബർട്ട് (അദ്ധ്യാപകൻ, ബ്രില്ല്യന്റ് പാലാ), റേയാ ആലീസ് റൂബർട്ട് (ഹൗസ് സർജൻസി, സി.എം.സി വെല്ലൂർ) എന്നിവരാണ് സഹോദരങ്ങൾ.
ഡൽഹി ഐ.ഐ.ടിയിൽ എൻജിനീയറിംഗ് ഫിസിക്സ് ബിടെക്കിന് റിയ പ്രവേശനം നേടിയിട്ടുണ്ട്. നെടുങ്ങാടപ്പള്ളി സി.എസ്.ഐ സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലും നെടുങ്ങാടപ്പള്ളി സി.എം.എസ്.എച്ച്.എസിലും കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലുമായിരുന്നു വിദ്യാഭ്യാസം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |