കൊച്ചി: കാക്കനാട് ഇൻഫോപാർക്കിലെ ജീവനക്കാരൻ കെട്ടിടത്തിന്റെ 11ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. ഇൻഫോപാർക്കിലെ എംസൈൻ കമ്പനിയിലെ മൊഡ്യൂൾ ലീഡായ ഈസ്റ്റ് കടുങ്ങല്ലൂർ മുല്ലേപ്പിള്ളി റോഡിൽ പാറക്കാട്ട് സൗത്ത് എം.ആർ.ആർ.എ 97ൽ പി.എസ്. ശ്രീരാഗ് (40) ആണ് മരിച്ചത്. ഫേസ് വൺ ക്യാമ്പസിലെ വേൾഡ് ട്രേഡ് സെന്ററിന്റെ മുകളിൽ നിന്ന് ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. കുടുംബപ്രശ്‌നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 10 വർഷമായി എംസൈൻ ഐ.ടി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു യുവാവ്. വർക്ക് ഫ്രം ഹോമായിരുന്നു. ഇന്നലെ ഇൻഫോപാർക്കിൽ എത്തുകയായിരുന്നു. വിവരമറിഞ്ഞ് ഇൻഫോപാർക്ക് പൊലീസ് സ്ഥലത്തെത്തി മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇൻക്വസ്റ്റും പോസ്റ്റ്‌മോർട്ടവും ഇന്ന് നടക്കും. ഉച്ചയോടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. പിതാവ് : സോമശേഖരൻ, മാതാവ് : മണി. ഭാര്യ: അനു മക്കൾ: നിരജ്, നിത്യ. സംസ്‌കാരം ഇന്ന് നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |