മൂവാറ്രുപുഴ: സമൂഹത്തിന് ദിശാബോധം നൽകുന്നതിൽ അഭിഭാഷകരുടെ പങ്ക് വളരെ വലുതാണെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ. നഗരേഷ് പറഞ്ഞു. മൂവാറ്റുപുഴ ബാറിലെ പ്രമുഖ അഭിഭാഷകനും മുൻ അഡീഷണൽ ഗവണ്മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്ന അഡ്വ. സി.കെ. സാജന്റെ രണ്ടാം ചരമ വാർഷികാചരണം ബാർ അസോസിയേഷൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വിജു ചക്കാലക്കൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ അഭിഭാഷകരുടെ മക്കൾക്ക് അഡ്വ. സി.കെ. സാജൻ മെമ്മോറിയൽ മെറിറ്റ് അവാർഡ് നൽകി ആദരിച്ചു. മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി എൻ.വി. രാജു, അഡീഷണൽ ഗവൺമെന്റ് പ്ലീഡർ അഡ്വ. സാബു ജോസഫ് ചാലിൽ, അഡ്വ. എൻ.പി. തങ്കച്ചൻ, അഡ്വ. എബ്രഹാം ജോസഫ്, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. ടോണി ജോസ് മേമന, അഡ്വ. സാജൻ തോമസ്, അഡ്വ. ക്ലർക്ക്സ് അസോസിയേഷൻ പ്രസിഡന്റ് കെ.ജി. അനിൽ കുമാർ എന്നിവർ സംസാരിച്ചു
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |