മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി എം.ബി.ബി.എസ്,ബി.ഡി.എസ്,ബി.എസ്‌സി അഖിലേന്ത്യ ക്വോട്ട സീറ്റുകളിലേക്കുള്ള സീറ്റ് മാട്രിക്‌സ് പ്രസിദ്ധീകരിച്ചു. മൊത്തം 26582 സീറ്റുകളുണ്ട്. ഇവയിൽ 15 ശതമാനം അഖിലേന്ത്യ ക്വോട്ട,കേന്ദ്ര സർവകലാശാലകൾ,എയിംസ്,ഡീംഡ് യൂണിവേഴ്‌സിറ്റികൾ, ജിപ്‌മെർ, ഇ.എസ്.ഐ സീറ്റുകൾ എന്നിവ ഉൾപ്പെടും.
14ന് ആരംഭിച്ച അഖിലേന്ത്യ ക്വോട്ടയിലേക്കുള്ള ആദ്യ റൗണ്ട് കൗൺസലിംഗ് നടപടികളുടെ ലോക്കിംഗ് ഇന്ന് രാത്രി 11.55ന് അവസാനിക്കും. 23ന് ആദ്യ റൗണ്ട് അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
എസ്.പി ജെയിൻ സ്‌കൂൾ
ഒഫ് ഗ്ലോബൽ മാനേജ്മന്റ്
എസ്.പി ജെയിൻ സ്‌കൂൾ ഒഫ് ഗ്ലോബൽ മാനേജ്‌മെന്റിൽ ദുബായ്,മുംബയ്,സിംഗപ്പൂർ,സിഡ്‌നി ക്യാമ്പസുകളിലേക്ക് നാലു വർഷ ബി.ബി.എ യു.ജി പ്രോഗ്രാമിന് പ്ലസ് ടു പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. മാർക്കറ്റിംഗ്,ഫിനാൻസ്,എന്റർപ്രൊണർഷിപ് എന്നിവയിൽ സ്‌പെഷ്യലൈസേഷനുകളുണ്ട് . www.spjain.org.
അഗ്രിബിസിനസ്
മാനേജ്‌മെന്റ്
രാജ്യത്ത് അഗ്രിബിസിനസ് മാനേജ്‌മെന്റ് കോഴ്‌സുകൾ പൂർത്തിയാക്കിയവർക്ക് തൊഴിലവസരങ്ങളേറെ. മാനേജീരിയൽ തൊഴിലുകളാണ് ലഭിക്കുന്നത്. ഏത് ബിരുദധാരിക്കും ചേരാവുന്ന ബിരുദാനന്തര കോഴ്‌സുകളുണ്ട്. കാർഷിക,വെറ്റിനറി,ഫിഷറീസ് മുതലായവയിൽ ബിരുദം പൂർത്തിയാക്കിയവർക്ക് ചേരാവുന്ന അഗ്രിബിസിനസ് മാനേജ്‌മെന്റ്,സപ്ലൈ ചെയിൻ മാനേജ്മന്റ്,റൂറൽ മാനേജ്മന്റ് കോഴ്‌സുകളുണ്ട്.
ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എക്സ്റ്റൻഷൻ മാനേജ്‌മെന്റിലെ അഗ്രിബിസിനസ്,സപ്ലൈ ചെയിൻ മാനേജ്മന്റ് ബിരുദാനന്തര കോഴ്‌സുകൾക്ക് പ്രവേശനം ലഭിക്കാനുള്ള പ്രാഥമിക യോഗ്യത കാർഷിക,കാർഷിക അനുബന്ധ ബിരുദമാണ്. കാർഷിക,അനുബന്ധ ബിരുദധാരികൾക്ക് ആനന്ദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റൂറൽ മാനേജ്മന്റ് നടത്തുന്ന റൂറൽ മാനേജ്മന്റ് പ്രോഗ്രാമിനും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റൂറൽ ഡെവലപ്‌മെന്റ് നടത്തുന്ന റൂറൽ മാനേജ്മന്റ് പ്രോഗ്രാമിനും ചേരാം.
കേരള കാർഷിക സർവകലാശാലയുടെയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് നടത്തുന്ന അഗ്രിബിസിനസ് മാനേജ്‌മെന്റ് പ്രോഗ്രാമുകൾക്കും ഏത് ബിരുദധാരികൾക്കും അപേക്ഷിക്കാം. കൂടാതെ,ന്യൂസിലാൻഡ്,നെതർലൻഡ്‌സ്,ഓസ്‌ട്രേലിയ,യു.കെ എന്നിവിടങ്ങളിലെ സർവകലാശാലകളിലും ബിരുദധാരികൾക്ക് ചേരാവുന്ന നിരവധി അഗ്രിബിസിനസ് മാനേജ്മന്റ് കോഴ്‌സുകളുണ്ട്. നെതെർലൻഡ്സിലെ ഹാസ്,വാഗെനിങ്കൻ സർവകലാശാലകൾ,ഓസ്‌ട്രേലിയയിലെ യൂണിവേഴ്‌സിറ്റി ഒഫ് വെസ്റ്റേൺ ഓസ്‌ട്രേലിയ,യു.കെയിലെ ബ്രിസ്റ്റോൾ സർവകലാശാല എന്നിവിടങ്ങളിൽ മികച്ച പ്രോഗ്രാമുകളുണ്ട്. നിരവധി ഗവേഷണ പ്രോഗ്രാമുകളുമുണ്ട്.
അഗ്രിബിസിനസ് മാനേജ്‌മെന്റിൽ ഉപരിപഠനം നടത്താൻ ആഗ്രഹമുള്ള വിദ്യാർത്ഥികൾക്ക് കൃഷി,ഇക്കണോമിക്‌സ്,വെറ്റിനറി സയൻസ്,കാർഷിക എൻജിനിയറിംഗ്,ഡയറി ടെക്‌നോളജി,ഡെവലെപ്‌മെന്റൽ സയൻസ്,മാനേജ്‌മെന്റ്,കോമേഴ്‌സ്,ഫിഷറീസ് സയൻസ്,കോഓപ്പറേഷൻ ആൻഡ് ബാങ്കിംഗ് കോഴ്‌സുകൾ എന്നിവയ്ക്ക് ചേരാം. കാർഷിക കോഴ്‌സുകൾക്ക് ചേരാൻ നീറ്റ് പരീക്ഷയിൽ മികച്ച സ്‌കോർ ആവശ്യമാണ്. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ 15 ശതമാനം അഖിലേന്ത്യ കാർഷിക കോഴ്‌സുകൾക്ക് ചേരാൻ,കേന്ദ്ര സർവകലാശാലകൾക്കുവേണ്ടി നടത്തുന്ന സെൻട്രൽ യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ എഴുതണം.
ബി.ബി.എ പൂർത്തിയാക്കിയവർക്കും അഗ്രിബിസിനസ് മാനേജ്മന്റ് എം.ബി.എ പ്രോഗ്രാമിന് ചേരാം. അഗ്രിബിസിനസ് മാനേജ്മന്റ് കോഴ്‌സുകൾ ഉൾപ്പെടുത്തിയ ബി.ബി.എ പ്രോഗ്രാമുണ്ട്. നിരവധി സ്‌കിൽ വികസന പ്രോഗ്രാമുകൾ,വൊക്കേഷണൽ കോഴ്‌സുകൾ എന്നിവ അഗ്രിബിസിനസ് മാനേജ്മന്റ് മേഖലയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |