തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ സൈനികക്ഷേമ വകുപ്പിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (വിമുക്തഭടന്മാർ മാത്രം) (കാറ്റഗറി നമ്പർ 397/2020) തസ്തികയിലേക്ക് 15 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ബയോമെഡിക്കൽ എൻജിനീയറിങ് (ഗവ. പോളിടെക്നിക്കുകൾ) (കാറ്റഗറി നമ്പർ 236/2023) തസ്തികയിലേക്ക് 15, 16 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (സെക്രട്ടേറിയൽ പ്രാക്ടീസ്-ഇംഗ്ലീഷ്) (കാറ്റഗറി നമ്പർ 689/2022) തസ്തികയിലേക്ക് 15, 16, 17 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ഹൈസ്‌കൂൾ ടീച്ചർ (മലയാളം) (കാറ്റഗറി നമ്പർ 597/2023) തസ്തികയിലേക്ക് 16, 17 തീയതികളിൽ പി.എസ്.സി. കോഴിക്കോട് മേഖലാ ഓഫീസിൽ അഭിമുഖം നടത്തും.
എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) മലയാളം മീഡിയം (തസ്തികമാറ്റം മുഖേന, എൻ.സി.എ.) (കാറ്റഗറി നമ്പർ 705/2023, 736/2023- എസ്.സി.സി.സി.) തസ്തികയിലേക്ക് 15 നും ഹൈസ്‌കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) മലയാളം മീഡിയം (കാറ്റഗറി നമ്പർ 737/2023- ഹിന്ദുനാടാർ) തസ്തികയിലേക്ക് 16 നും പി.എസ്.സി. എറണാകുളം ജില്ലാ ഓഫീസിൽ രാവിലെ 7.30 ന് അഭിമുഖം നടത്തും.
കേരള മിനറൽസ് ആൻഡ് മെറ്റൽസിൽ ജൂനിയർ മെയിൽ നഴ്സ് (കാറ്റഗറി നമ്പർ 437/2023) തസ്തികയിലേക്ക് 16, 17 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |