SignIn
Kerala Kaumudi Online
Wednesday, 28 August 2024 11.59 PM IST

മോഹൻലാൽ- തരുൺമൂർത്തി ചിത്രം ആശിർവാദ് റിലീസിന്

mohanlal

മോഹൻലാലിനെ നായകനാക്കി തരുൺമൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വിതരണം ആശിർവാദ് റിലീസിന്. 15 വർഷങ്ങൾക്കുശേഷം മോഹൻലാലിന്റെ നായികയായി ശോഭന എത്തുന്ന ചിത്രത്തിന് എൽ 360 എന്നാണ് താത് കാലികമായി നൽകിയിരിക്കുന്ന ടൈറ്റിൽ. ഷൺമുഖം എന്ന സാധാരണക്കാരനായി ടാക്സി ഡ്രൈവറുടെ വേഷമാണ് മോഹൻലാലിന്.

ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ആർഷ ചാന്ദ്നി ബൈജു തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. കെ.ആർ. സുനിലിന്റേതാണ് കഥ. തരുൺ മൂർത്തിയും സുനിലും ചേ‌ർന്നാണ് തിരക്കഥയും സംഭാഷണവും. ഛായാഗ്രഹണം ഷാജി കുമാർ സംഗീതം ജേക്സ് ബിജോയ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത് ആണ് നിർമ്മാണം. രജപുത്രയുടെ പതിനാലാമത് ചിത്രമാണ്. എൽ 360 ഇപ്പോൾ ഷെഡ്യൂൾ ബ്രേക്കിലാണ്

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CINEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.