1984ൽ 'നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്' എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് എത്തിയ നടിയാണ് ഉഷ ഹസീന. സഹോദരി വേഷങ്ങളിലൂടെ ശ്രദ്ധേയയായ ഉഷയുടെ 40 വർഷത്തെ സിനിമാ ജീവിതം ഇന്ന് പെപ്പെ നായകനായ 'കൊണ്ടൽ' എന്ന സിനിമ വരെ എത്തിനിൽക്കുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഉഷ നടത്തിയ വെളിപ്പെടുത്തൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ധൈര്യത്തോടെ ഉഷ നടത്തിയ പല വെളിപ്പെടുത്തിലിന്റെയും പഴയ വീഡിയോകളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ ഒരു സംവിധായകനിൽ നിന്നുമുണ്ടായ മോശം അനുഭവം കൗമുദി മൂവീസിനോട് പങ്കുവച്ചിരിക്കുകയാണ് ഉഷ.
പണ്ട് സിനിമ തിരുവനന്തപുരത്തായിരുന്നപ്പോൾ ചെറിയ രീതിയിൽ വർഗീയത ഉണ്ടായിരുന്നെങ്കിൽ പോലും ഒരിക്കലും കഴിവുള്ളവരെ നിഷേധിച്ചിരുന്നില്ല. എന്നാൽ, സിനിമ എറണാകുളത്തേക്ക് വന്നതിന് ശേഷമാണ് ചില ഗ്രൂപ്പുകൾ ഉണ്ടാവുകയും അവയ്‌ക്ക് ശക്തി ഉണ്ടാവുകയും ചെയ്‌തത്. അവർക്കെതിരെ പ്രതികരിക്കുന്നവർക്കെല്ലാം അവസരങ്ങൾ നിഷേധിക്കുകയാണ്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്? ചിലർക്ക് സിനിമയാണ് ജീവിതം. ഇതല്ലാതെ അവർക്ക് മറ്റൊരു വരുമാന മാർഗം ഇല്ല. ഒരു നടൻ എന്നോട് മോശമായി പെരുമാറിയിട്ടുണ്ട്. അപ്പോൾതന്നെ ഞാൻ പ്രതികരിച്ചു. അയാളുടെ കരണക്കുറ്റിക്ക് ഞാനടിച്ചതിന് സാക്ഷിയായ ഒരാളുണ്ട്. പഴയ കാര്യമായതുകൊണ്ട് അത് പറയുന്നില്ല.
'ചില സംവിധായകർ എന്നോട് മോശമായി പെരുമാറിയിട്ടുണ്ട്. ഒരു സംവിധായകന്റെ സിനിമയിൽ പോലും ഞാൻ അഭിനയിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഭാര്യയുമായുള്ള ബന്ധം വച്ചാണ് ഞാൻ വിളിച്ചത്. അവർ അവിടെ ഇല്ലായിരുന്നു. എനിക്ക് ഏറെ ആരാധനയുള്ള സംവിധായകനായിരുന്നു. നമ്പർ ചോദിച്ചു. ഞാൻ കൊടുത്തു. അദ്ദേഹത്തിന്റെ ഭാര്യ ഉള്ള സ്ഥലത്തെ നമ്പറും തന്നു. പിന്നീട് രാത്രി ആയപ്പോൾ ഫോൺ വരുന്നു. നിരന്തരം ശല്യമായി. ഞാൻ പിന്നെ അദ്ദേഹത്തിന്റെ ഭാര്യയുമായുള്ള ബന്ധം പോലും അവസാനിപ്പിച്ചു. പേര് പറയാത്തതാണ്. കാരണം ആ ചേച്ചിയും അദ്ദേഹവും മരിച്ചുപോയി', ഉഷ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |