ഒരേസമയം ടൊവിനോ, നിവിൻ ചിത്രങ്ങളുമായി അനുരാജ് മനോഹർ
നിവിൻ പോളി നായകനായി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ശേഖരവർമ്മ രാജാവ് എന്ന ചിത്രം കളമശേരിയിൽ ആരംഭിച്ചു. പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻപോളി നിർമ്മിക്കുന്ന ചിത്രത്തിന് എസ്. രഞ്ജിത്ത് രചന നിർവഹിക്കുന്നു. ഛായാഗ്രഹണം അൻസാർ ഷാ. സോഷ്യൽ സറ്റയർ ചിത്രമാണ് ശേഖരവർമ്മ രാജാവ്. ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരിവേട്ട ഷെഡ്യൂൾ ബ്രേക്കിലാണ്. കുട്ടനാടാണ് നരിവേട്ടയുടെ ലൊക്കേഷൻ. പ്രിയംവദ കൃഷ്ണനാണ് നായിക. തമിഴ് സംവിധായകനും നടനുമായ ചേരൻ മലയാള അരങ്ങേറ്റം നടത്തുന്ന ചിത്രത്തിന് കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് അബിൻ ജോശഫ് തിരക്കഥ എഴുതുന്നു. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, ആര്യ സലിം, റിനി ഉദയകുമാർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം
ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസൻ, ടിപ്പു ഷാൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. അതേസമയം റാമിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏഴുകടൽ ഏഴുമലൈ ആണ് റിലീസിന് ഒരുങ്ങുന്ന നിവിൻ ചിത്രം. നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച ചിത്രത്തിൽ നിവിൻ പോളിയുടെ മികച്ച പ്രകടനം ഹൈലൈറ്റിലായിരിക്കും . സൂര്യ, അഞ്ജലി എന്നിവരാണ് മറ്റു താരങ്ങൾ. ആക്ഷൻ ഹീറോ ബിജു 2, ഡിയർ സ്റ്റുഡന്റ്സ് എന്നീ ചിത്രങ്ങൾ ചിത്രീകരണം ഘട്ടത്തിലാണ്. ഡിസ്നി പ്ളസ് ഹോട്ട് സ്റ്റാറിനുവേണ്ടി പി. ആർ. അരുണിന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായ ഫാർമ എന്ന വെബ് സീരീസ് സ്ട്രീമിംഗിന് ഒരുങ്ങുന്നു. നിവിന്റെ ആദ്യ വെബ് സീരീസാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |