SignIn
Kerala Kaumudi Online
Tuesday, 05 November 2024 9.23 PM IST

അഡ്ജസ്റ്റ് ചെയ്യാൻ യുവനടനെ ഫ്ളാറ്റിലേക്ക് വിളിപ്പിച്ച് സംവിധായകൻ; ശരീരത്തിൽ കൈവച്ചു, തല്ലുകൊടുത്ത് മടങ്ങി

Increase Font Size Decrease Font Size Print Page
cinema-

കൊച്ചി: സിനിമയിൽ ചാൻസ് തേടി വന്നപ്പോൾ സംവിധായകൻ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് യുവനടൻ നവജിത്ത് നാരായണൻ. സംവിധായകന്റെ ഫ്ളാറ്റിൽവച്ചാണ് മോശം അനുഭവമുണ്ടായതെന്നും സിനിമയിൽ അവസരം വേണമെങ്കിൽ അഡ്ജസ്റ്റ് ചെയ്യണമെന്ന് സംവിധായകൻ ആവശ്യപ്പെട്ടെന്നും നവജിത്ത് നാരായണൻ ആരോപിക്കുന്നു. ഒടുവിൽ സംവിധായകനെ തല്ലിയതിന് ശേഷമാണ് ഫ്ളാറ്റിൽ നിന്ന് മടങ്ങിയതെന്ന് നവജിത്ത് വ്യക്തമാക്കി.

നവ്ജിത്ത് നാരായണന്റെ വാക്കുകളിലേക്ക്..
'സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന സമയത്താണ് ദുരനുഭവമുണ്ടായത്. മൊബൈലിൽ നിരന്തരം സംസാരിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. കലൂരിലെ ഫ്ളാറ്റിലായിരുന്നു അദ്ദേഹത്തിന്റെ താമസം. ഒരു പടത്തിന്റെ കാര്യവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ഞാൻ കോൺടാക്റ്റ് ചെയ്തു. അദ്ദേഹം ഫ്ളാറ്റിലേക്ക് വിളിപ്പിച്ചു. അവിടെ വച്ച് സംവിധായകൻ, 'നവ്ജിത്തേ സിനിമ എങ്ങനെയാണെന്ന് അറിയാലോ' എന്ന് ചോദിച്ചു.

പിന്നീട് അദ്ദേഹം തുടയിൽ കൈവച്ച്, 'നിനക്കൊരു അവസരം നൽകിയാൽ എനിക്ക് എന്ത് ലാഭം' എന്ന് ചോദിച്ചു. ഈ സമയത്ത് ഞാൻ ആലോചിച്ചു, എന്നോട് എന്താണ് ഇങ്ങനെ ചോദിക്കുന്നത്. ഒന്നുകിൽ പുള്ളി ഉദ്ദേശിക്കുന്നത് പൈസയായിരിക്കുമെന്ന് കരുതി. എന്റെ സ്ത്രീ സുഹൃത്തുക്കൾ പറയാറുണ്ട് സിനിമയിലെ അഡ്ജസ്റ്റ്‌മെന്റിനെക്കുറിച്ച്. ഈ അനുഭവങ്ങളൊക്കെ എന്റെ മുന്നിലുണ്ട്. നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ ഒരു പെണ്ണിനെ കൊണ്ടുവരാൻ എന്നെക്കൊണ്ട് സാധിക്കില്ലെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു.

എന്നാൽ അയാൽ പറഞ്ഞത് ഞാൻ അതല്ല ഉദ്ദേശിക്കുന്നത്. നിനക്ക് ഒരു അവസരം നൽകിയാൽ എനിക്ക് എന്താണ് പേഴ്സണലി ലാഭമെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ശേഷം ഇയാളുടെ കൈ എന്റെ ശരീരത്തിലേക്ക് വച്ചു. ഞാൻ അയാളോട് കയ്യെടുക്കാൻ ആവശ്യപ്പെട്ടു. 'ഇതൊക്കെ സിനിമയിൽ സർവ്വ സാധാരണമാണെന്ന്' അയാൾ പറഞ്ഞു. ഇത് കേട്ടപ്പോൾ ഞാൻ ആകെ ഞെട്ടിപ്പോയി. ആ സമയത്ത് പേടിയും ദേഷ്യവും വന്നു. വീണ്ടും അയാൾ കൈവച്ചപ്പോൾ തല്ലു കൊടുത്തതിന് ശേഷമാണ് അവിടെ നിന്ന് മടങ്ങിയത്'- നവ്ജിത്ത് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, CINEMA, LATEST NEWS IN MALAYALAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.