മോസ്കോ: യുക്രെയിനെതിരെ യുദ്ധം ചെയ്യേണ്ടിവന്ന ഇന്ത്യക്കാരൻ റഷ്യയിൽ കൊല്ലപ്പെട്ടു. ഹരിയാന സ്വദേശി രവി മൗൻ (22) ആണ് മരിച്ചത്. വിവരം മോസ്‌കോയിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചെന്ന് കുടുംബം അറിയിച്ചു.
മൃതദേഹം തിരിച്ചറിയാൻ കുടുംബാംഗത്തിന്റെ ഡി.എൻ.എ പരിശോധന ഫലം എംബസി ആവശ്യപ്പെട്ടെന്നും പറയുന്നു. തൊഴിൽത്തട്ടിപ്പിനിരയായി ജനുവരിയിലാണ് രവി റഷ്യയിലെത്തിയത്. തുടർന്ന് റഷ്യൻ സൈന്യത്തിൽ ചേരാൻ നിർബന്ധിതനായ രവിയെ പറ്റി മാർച്ച് 12 മുതൽ വിവരമൊന്നുമില്ലായിരുന്നു.
പത്ത് വർഷത്തോളം ജയിലിലടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് രവിയെ സൈന്യത്തിൽ ചേർത്തതെന്നും മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കണമെന്നും കുടുംബം അഭ്യർത്ഥിച്ചു. അതേ സമയം, രവി കൊല്ലപ്പെട്ടത് എപ്പോഴാണെന്നോ എങ്ങനെയാണെന്നോ വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |