അങ്കമാലി: വയനാട് ദുരന്തത്തിലകപ്പെട്ടവർക്ക് സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 10 ലക്ഷം രൂപ ഉടൻ നൽകുവാൻ അങ്കമാലി നഗരസഭ കൗൺസിൽ തീരുമാനിച്ചു. നഗരസഭയുടെ സ്വന്തം ഫണ്ടിൽ നിന്ന് ഈ തുക ഉടൻ കൈമാറുമെന്നും ദുരന്തബാധിതർക്ക് വേണ്ട അടിയന്തിര സഹായങ്ങൾ, പുനരധിവാസം എന്നീകാര്യങ്ങളിൽ സാദ്ധ്യമായ എല്ലാവിധ സഹായങ്ങളും നൽകുമെന്നും ചെയർമാൻ മാത്യു തോമസ് അറിയിച്ചു. മഴക്കാല ദുരന്തങ്ങളെ മുന്നിൽ കണ്ട് നഗരസഭാ പരിധിയിൽ വേണ്ടത്ര ദുരന്ത നിവാരണ മുന്നൊരുക്കങ്ങൾക്ക് രൂപം കൊടുത്തിട്ടുണ്ടെന്നും ചെയർമാൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |