പെരിന്തൽമണ്ണ: കുഞ്ഞുനാളിൽ മനസ്സിൽ കൊണ്ടു നടന്ന നടന മോഹത്തിന് സാഫല്യം നേടിയ സന്തോഷത്തിലാണ് മുൻ പെരിന്തൽമണ്ണ നഗരസഭ ചെയർപേഴ്സണായിരുന്ന സുധാകുമാരി. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ചായിരുന്നു അരങ്ങേറ്റം . ക്ഷേത്ര ചരിത്രത്തിലെ ആദ്യ നവരാത്രി മഹോത്സവ പരിപാടി ഉദ്ഘാടനം ചെയ്തതും സുധാകുമാരിയാണ്. അതേ വേദിയിൽ തന്നെ തന്റെ അരങ്ങേറ്റം കുറിക്കാനായത് മഹാഭാഗ്യമാണെന്ന് നിലവിൽ മലബാർ ദേവസ്വം ബോർഡ് അംഗം കൂടിയായ സുധാകുമാരി കരുതുന്നു. ഷിബു മേലാറ്റൂരിന്റെശിഷ്യയാണ്. പെരിന്തൽമണ്ണ കുന്നപ്പള്ളി സ്വദേശിനിയായ സുധാകുമാരി 2020 മേയിലാണ് കുന്നപ്പള്ളി എ.എം യു .പി സ്കൂളിൽ നിന്നും പ്രഥമാദ്ധ്യാപികയായി വിരമിച്ചത്. മൂന്നു തവണ നഗരസഭ കൗൺസിലറായിരുന്നു. നിലവിൽ വിരമിച്ച അദ്ധ്യാപകരുടെ കൂട്ടായ്മയായ 'ഷെൽട്ടറിന്റെ' പെരിന്തൽമണ്ണ സബ് ജില്ലാ കൺവീനറും ജില്ല കമ്മിറ്റി അംഗവുമാണ്.
കുന്നപ്പള്ളി എ.എം യു പി സ്ക്കൂളിലെ പ്രഥമാദ്ധ്യാപകനായി വിരമിച്ച അജയകുമാറാണ് ഭർത്താവ്. മക്കൾ: സന്ദീപ് , സുജിത്ത് . മരുമക്കളായ ഭാവ്ന, വിശാല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |