ആലപ്പുഴ: പതിനൊന്ന് വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ വെണ്മണി പൊലീസ് അറസ്റ്റ് ചെയ്തു. ലിഫ്റ്റ് നിർമ്മിച്ചുനൽകാമെന്ന് പറഞ്ഞ് വെണ്മണി സ്വദേശിയിൽ നിന്ന് 1,95,000 രൂപയുമായി കടന്നുകളഞ്ഞതിന് 2013ൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ ആലുവ അമ്പാട്ടുകാവ് മുറിയിൽ പട്ടരുമഠം വീട്ടിൽ സെന്തിൽ വെങ്കിടേശനെയാണ് (56) അറസ്റ്റ് ചെയ്തത്. 2018ൽ ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ചെങ്ങന്നൂർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എം.കെ.ബിനുകുമാർ രൂപീകരിച്ച സ്‌പെഷ്യൽ സ്‌ക്വാഡാണ് ആലുവയിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി - lൽഹാജരാക്കി. വെൺമണി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എം.സി.അഭിലാഷ്, എ.എസ്.ഐ ബിജു, എസ്.സി.പി.ഒ ജി.ഗോപകുമാർ, സി.പി.ഓമാരായ ജയരാജ്, എസ്.സനൽ എന്നിവർ ചേർന്ന അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതോടെ 11 വർഷമായി വിസ്താരം മുടങ്ങികിടന്ന കേസിന്റെ നടപടികൾ ഉടൻ ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |