ന്യൂഡൽഹി: മേഘ വിസ്‌ഫോടനത്തെ തുടർന്നുള്ള കനത്ത മഴ ഉത്തരാഖണ്ഡിൽ കനത്ത നാശം വിതച്ചു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 16 പേർ മരിക്കുകയും ആറ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. 13 മൃതദേഹങ്ങൾ കണ്ടെത്തി. 16പേരെ കാണാതായിട്ടുണ്ട്. സമാന ദുരന്തമുണ്ടായ ഹിമാചൽ പ്രദേശിൽ മരണം അഞ്ചായി. നിരവധി പേരെ കാണാനില്ല.
ഉത്തരാഖണ്ഡിൽ ഭീംബാലിക്ക് സമീപം മണ്ണിടിച്ചിലിനെ തുടർന്ന് പൂർണ്ണമായും വിച്ഛേദിക്കപ്പെട്ട കേദാർനാഥ് താഴ്‌വരയിലെ ഭീമബലി, രാംബാര, ലിഞ്ചോളി എന്നിവിടങ്ങളിൽ കുടുങ്ങിയ 425 പേരെ രക്ഷപ്പെടുത്തി. സോൻപ്രയാഗിനും ഗൗരികുണ്ഡിനും ഇടയിലെ ദേശീയ പാത പൂർണമായി ഒലിച്ചുപോയതിനെ തുടർന്ന് മലമടക്കിലൂടെ വേറെ പാതയുണ്ടാക്കിയാണ് ഇവരെ രക്ഷിച്ചത്.ദുരന്തനിവാരണ സേനയ്‌ക്കൊപ്പം രക്ഷാപ്രവർത്തനത്തിന് വ്യോമസേനയും ചേർന്നിട്ടുണ്ട്. തീർത്ഥാടകരുടെ സുരക്ഷ കണക്കിലെടുത്ത് ചാർധാം യാത്ര നിർത്തിവച്ചു. ഹിമാചൽപ്രദേശിൽ മഴക്കെടുതി ബാധിച്ച സിംല, കുളു, മണ്ഡി ജില്ലകളിൽ . 46 ആളുകളെ കാണാതായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |