കോതമംഗലം: സ്വകാര്യ ബസിനുള്ളിൽ സ്കൂൾ വിദ്യാർത്ഥിനിയെ ശല്യം ചെയ്ത കേസിൽ പ്രതി പിടിയിൽ. കൂവപ്പടി കാരാട്ട്പള്ളിക്കര പൂപ്പാനി പൂണോളി വീട്ടിൽ ജോമോൻ (38)നെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. രാവിലെ ബസിൽ സ്കൂളിലേക്ക് പോകുമ്പോൾ ഇയാൾ സ്ഥിരമായി ശല്യം ചെയ്യാറുണ്ടെന്ന് വിദ്യാർത്ഥിനികൾ പൊലീസിനോട് പറഞ്ഞു. കോതമംഗലം - മൂവാറ്റുപുഴ റൂട്ടിൽ ഓടുന്ന ബസിൽ വച്ചാണ് വിദ്യാർഥിനികളെ ഇയാൾ ശല്യപ്പെടുത്തിയത്. ദുരനുഭവം ഉണ്ടായ ഒരു വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തത്. പെരുമ്പാവൂരിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |