കൊച്ചി: ധന അവലോകന നയത്തിൽ റിസർവ് ബാങ്ക് അയവില്ലാത്ത സമീപനം തുടർന്നതോടെ ഓഹരി വിപണി വീണ്ടും ഇടിഞ്ഞു. സെൻസെക്സ് 581.79 പോയിന്റ് നഷ്ടത്തോടെ 78,886.22ൽ അവസാനിച്ചു. ദേശീയ സൂചിക 180.05 പോയിന്റ് താഴ്ന്ന് 24,117.00ൽ എത്തി. ആഗോള മേഖലയിലെ പ്രതികൂല വാർത്തകളും വിപണിയിൽ സമ്മർദ്ദം ശക്തമാക്കി. യൂറോപ്പിലെയും ഏഷ്യയിലെയും വിപണികൾ നഷ്‌ടത്തിലാണ് അവസാനിച്ചത്. മെറ്റൽ, ഐ.ടി മേഖലകളിലെ ഓഹരികളാണ് തകർച്ചയ്‌ക്ക് നേതൃത്വം നൽകുന്നത്.
റിസർവ് ബാങ്ക് പലിശ നിരക്കിൽ മാറ്റം വരുത്തിയില്ലെങ്കിലും നാണയപ്പെരുപ്പ ഭീഷണി ശക്തമാണെന്ന സൂചന നൽകിയതാണ് നിക്ഷേപകരെ ആശങ്കയിലാക്കിയത്. ഇതോടൊപ്പം ബാങ്കുകളുടെ നിക്ഷേപ സമാഹരണത്തിലെ ഇടിവും ചെറുകിട വായ്പകളിലെ അസാധാരണമായ വർദ്ധനയും പുതിയ വെല്ലുവിളിയായി റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |