കണ്ണൂർ: വയനാട്ടിലെ ദുരന്ത മേഖല സന്ദർശിക്കാൻ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ണൂർ വിമാനത്താവളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും മറ്റും ചേർന്ന് സ്വീകരിച്ചു.കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി പ്രധാനമന്ത്രിയെ വിമാനത്തിൽ അനുഗമിച്ചു.
കെ.കെ.ശൈലജ എം.എൽ.എ, ചീഫ് സെക്രട്ടറി ഡോ.വി.വേണു, ഡി.ജി.പി ഷേഖ് ദർവേശ് സാഹിബ്, ജില്ലാ കളക്ടർ അരുൺ കെ.വിജയൻ, സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാർ, എ.പി.അബ്ദുള്ളക്കുട്ടി, സി.കെ.പത്മനാഭൻ, പി.കെ.കൃഷ്ണദാസ്,കുമ്മനം രാജശേഖരൻ, എം.ടി രമേശ്, ശോഭ സുരേന്ദ്രൻ എന്നിവരും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ എത്തിയിരുന്നു.
ഇന്നലെ രാവിലെ 11.10നാണ് എയർ ഇന്ത്യ വൺ വിമാനത്തിൽ മോദി എത്തിയത്. 11.17ന് വ്യോമസേനാ ഹെലികോപ്ടറിൽ വയനാട്ടിലേക്ക് തിരിച്ചു. ഗവർണറും, മുഖ്യമന്ത്രിയും സുരേഷ് ഗോപിയും ഇതേ കോപ്ടറിൽ മോദിയെ അനുഗമിച്ചു. കണ്ണൂർ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം തുടങ്ങിയ ശേഷം ആദ്യമായാണ് പ്രധാനമന്ത്രി കണ്ണൂരിലെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |