തിരുവനന്തപുരം: മികച്ച പാർലമെന്റേറിയൻ ആയിരുന്ന കുട്ടി അഹമ്മദ് കുട്ടിയുടെ രാഷ്ട്രീയ ജീവിതം അനുകരണീയ മാതൃകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി. താനുമായി ദീർഘകാലത്തെ ഊഷ്മളമായ ആത്മബന്ധമുള്ള പൊതുപ്രവർത്തകനായിരുന്നു.
കെ. സുധാകരൻ
മികച്ച ഭരണകർത്താവായിരുന്ന കുട്ടി അഹമ്മദ് കുട്ടി തൊഴിലാളികളുടേയും പാവപ്പെട്ട ജനങ്ങളുടെയും പ്രായസങ്ങൾക്ക് പരിഹാരം കാണാൻ സജീവമായി ഇടപെടുകയും അവർക്ക് ആശ്വാസം എത്തിക്കാൻ അക്ഷീണം പ്രയത്നിക്കുകയും ചെയ്ത മികച്ച ജനപ്രതിനിധി കൂടിയായിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ.
വി.ഡി.സതീശൻ
സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവായ ആദർശ ശുദ്ധിയുള്ള നേതാവായിരുന്നു കുട്ടി അഹമ്മദ് കുട്ടി എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. നിയമസഭയിൽ കാര്യമാത്ര പ്രസക്തമായ ഇടപെടലുകൾ കൊണ്ട് ശ്രദ്ധേയനും മികച്ച ഭരണാധികാരിയുമായിരുന്നു.
വ്യക്തിപരമായി അടുത്ത സുഹൃത്തിനെയാണ് നഷ്ടമായത്.
രമേശ് ചെന്നിത്തല
മികച്ച പാർലമെന്റേറിയനും കഴിവുറ്റ ഭരണകർത്താവുമായിരുന്നു കുട്ടി അഹമ്മദ് കുട്ടിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |