തിരുവനന്തപുരം: അങ്കമാലി ശബരി റെയിൽവേ പൂർത്തീകരിക്കുന്നതിൽ ഭക്തജനങ്ങളുടെ താത്പര്യം സംരക്ഷിക്കാൻ കേന്ദ്രസർക്കാർ തയ്യാറായില്ലെങ്കിൽ സമരവുമായി മുന്നോട്ടുപോകുമെന്ന് തിരുവിതാംകൂർ ദേവസ്വം ദേശീയ പ്രചാരസഭ. അങ്കമാലി മുതൽ എരുമേലി വരെ 111കിലോമീറ്റർ ദൂരത്തിൽ 14 റെയിൽവേ സ്റ്റേഷനോട് കൂടിയതാണ് ശബരി റെയിൽവേ. ശബരിമലയുടെയും ഉൾനാടൻ പ്രദേശത്തിന്റെയും വികസനം കണക്കിലെടുത്ത് റെയിൽവേ പൂർത്തീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് തിരുവിതാംകൂർ ദേവസ്വം ദേശീയ പ്രചാരസഭ ചെയർമാൻ ആർ.ഷാജിശർമ,കൺവീനർ ആനയറ ചന്ദ്രൻ,സെക്രട്ടറിയറ്റംഗങ്ങളായ കൃഷ്ണകുമാർ,ഗോപികൃഷ്ണൻ,കെ.കെ പത്മനാഭൻ തുടങ്ങിയവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |