ചെന്നൈ: കൺവെയർ ബെൽറ്റിന്റെ പരിപാലനം അടക്കമുള്ള പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നൈപുണ്യ പരിശീലന പരിപാടിയുമായി തേജോ എൻജിനീയറിംഗ് ലിമിറ്റഡ്. ചെന്നൈ പൊന്നേരിയിൽ ആരംഭിച്ച സെന്റർ ഓഫ് റിസർച്ച് ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കൺവെയർ മെയിന്റനൻസ് (സിആർഐസി) ഇൽ 3 മാസത്തെ സർട്ടിഫിക്കേഷൻ പ്രോഗ്രാം തുടർന്ന് 9 മാസത്തെ വ്യവസായ പരിശീലനം എന്നിവ നൽകും. ആധുനിക സൗകര്യങ്ങളോടെയുള്ള കേന്ദ്രത്തിൽ നടത്തുന്ന പരിശീലനത്തിന് കൺവെയർ ബെൽറ്റ് മേഖലയിലെ വിദഗ്ദ്ധർ മേൽനോട്ടം വഹിക്കുമെന്നും വ്യവസായവൈശിഷ്ട്യമുള്ളവരെ രംഗത്തേക്ക് സംഭാവന ചെയ്യാനാകുമെന്നതിൽ അഭിമാനിക്കുന്നുവെന്നും തേജോ എൻജിനീയറിംഗ് ലിമിറ്റഡ് എം.ഡി മനോജ് ജോസഫ് പറഞ്ഞു. കോഴ്സിന് റബർ, കെമിക്കൽ, പെട്രോകെമിക്കൽ സ്കിൽ ഡെവലപ്മെന്റ് കൗൺസിലിന്റെ അംഗീകാരം നേടിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് - 9677121072.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |