കൊല്ലം: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ. ചെമ്മരുതി വില്ലേജിൽ അയിരൂർ നടയറ തെക്കതിൽ വീട്ടിൽ നിന്ന് വടക്കേവിള വില്ലേജിൽ തട്ടാമല കടകംപുള്ളി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ആഷിഖാണ് (22) ഇരവിപുരം പൊലീസിന്റെ പിടിയിലായത്.
കൊല്ലം പള്ളിമുക്കിലുള്ള ഓഡിറ്റോറിയത്തിൽ അമ്മയോടൊപ്പം എത്തിയ പെൺകുട്ടിയെ ഇയാൾ ഐസ്‌ക്രീം വാങ്ങി നൽകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ ശേഷം ഓഡിറ്റോറിയത്തിലെ കുളിമുറിയിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
ഇരവിപുരം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആഷിഖിനെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരവിപുരം ഇൻസ്‌പെക്ടർ രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |