എം.ജി സർവകലാശാലാ
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ ബി.എസ്.സി സുവോളജി (മോഡൽ 1,2,3 സി.ബി.സി.എസ് 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2017 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് മേയ് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ 23 മുതൽ നടത്തും.
രണ്ടാം സെമസ്റ്റർ ബി.എസ്.സി ജിയോളജി, ജിയോളജി ആൻഡ് വാട്ടർ മാനേജ്‌മെന്റ് സി.ബി.സി.എസ് (പുതിയ സ്‌കീം 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2017 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് മേയ് 2024) പരീക്ഷകളുടെ പ്രാക്ടിക്കൽ 30 മുതൽ നടക്കും.
രണ്ടാം സെമസ്റ്റർ എം.എസ്.സി ഹോംസയൻസ് (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഏപ്രിൽ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ 23 ന് നടക്കും.
കേരള സർവകലാശാല
സ്‌പോട്ട് അഡ്മിഷൻ
തിരുവനന്തപുരം: കേരള സർവകലാശാല വിവിധ വകുപ്പുകളിൽ 4വർഷ ബിരുദ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളലേക്ക് 22ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. രാവിലെ 11നകം എത്തണം.
30ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എൽ.എൽ.എം. പരീക്ഷ സെപ്തംബർ 4 ലേക്ക് മാറ്റി. പരീക്ഷാ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.
ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.എ. കമ്മ്യൂണക്കേറ്റീവ് അറബിക് (മേഴ്സിചാൻസ് - 2017 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എൽ.എൽ.എം. പരീക്ഷയുടെ പുതുക്കിയ വൈവ-വോസി ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
എം.ടെക്. (2008 സ്‌കീം) നാലാം സെമസ്റ്റർ (ഫുൾടൈം), ആറാം സെമസ്റ്റർ (S6 & S7 പാർട്ട് ടൈം) മേഴ്സിചാൻസ് പരീക്ഷാ രജിസ്‌ട്രേഷൻ ആരംഭിച്ചു. വിവരങ്ങൾ വെബ്‌സൈറ്റിൽ.
സെപ്തംബറിൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എം.ബി.എ. (ഫുൾടൈം/ട്രാവൽ ആന്റ് ടൂറിസം/ഡിസാസ്റ്റർ മാനേജ്‌മെന്റ്) പരീക്ഷകളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. വിവരങ്ങൾ വെബ്‌സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |