ന്യൂഡൽഹി : മുൻ ഗതാഗത മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ മോഷണക്കേസിലെ വാദംകേൾക്കൽ നീട്ടികൊണ്ടുപോകാൻ ശ്രമമെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. കേസ് മാറ്റിവയ്‌ക്കണമെന്ന് ആന്റണി രാജുവിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോഴാണിത്. താൻ വാദംകേൾക്കാതിരിക്കാനാണ് ശ്രമമെന്ന് ജസ്റ്റിസ് സി.ടി. രവികുമാർ പറഞ്ഞു. ഓരോ കാരണം പറഞ്ഞ് മാറ്റിവയ്‌ക്കാൻ ശ്രമിക്കുകയാണ്. ജനുവരി വരെ ഇത് തുടരാനാണ് നീക്കം. ജനുവരിയിലാണ് ജസ്റ്റിസ് രവികുമാറിന്റെ റിട്ടയർമെന്റ്. കേസ് സെപ്‌തംബർ മൂന്നിന് പരിഗണിക്കുമെന്നും അന്ന് അന്തിമവാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി.
ലഹരിക്കേസ് പ്രതിയായ ഓസ്ട്രേലിയൻ സ്വദേശി ആൻഡ്രൂ സാൽവത്തോറിനെ രക്ഷിക്കാനായി കോടതിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലിൽ അഭിഭാഷകനായിരിക്കെ ആന്റണി രാജു കൃത്രിമത്വം കാണിച്ചെന്നാണ് പ്രോസിക്യൂഷൻ ആരോപണം. തുടർനടപടികൾ സ്വീകരിക്കാമെന്ന കേരള ഹൈക്കോടതി നിർദ്ദേശം ചോദ്യം ചെയ്‌താണ് ആന്റണി രാജു സുപ്രീംകോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |