ന്യൂഡൽഹി: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് മൂന്നു ദിവസത്തെ യു.എസ് സന്ദർശനത്തിനായി നാളെ പുറപ്പെടും. യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്റെ ക്ഷണപ്രകാരമാണ് സന്ദർശനം. ലോയ്ഡ് ഓസ്റ്റിൻ, യുഎസ് പ്രസിഡന്റിന്റെ സുരക്ഷാ സുരക്ഷാ ഉപദേഷ്‌ടാവ് ജെയിംസ് സള്ളിവൻ തുടങ്ങിയവരുമായി ചർച്ച നടത്തും. ഇന്ത്യ-യു.എസ് ബന്ധങ്ങൾ വളരുന്നതിന്റെയും വിവിധ തലങ്ങളിലുള്ള പ്രതിരോധ ഇടപെടലുകളുടെയും പശ്ചാത്തലത്തിലാണ് സന്ദർശനമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആഗോളതലത്തിലുള്ള ഇന്ത്യ-യു.എസ് തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനും വിശാലമാക്കാനും സന്ദർശനം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. യു.എസ് പ്രതിരോധ വ്യവസായ മേഖലയുമായുള്ളവർ പങ്കെടുക്കുന്ന ഉന്നതതല യോഗത്തിലും രാജ്‌നാഥ് സിംഗ് പങ്കെടുക്കും. നിലവിലെയും ഭാവിയിലെയും പ്രതിരോധ സഹകരണം യോഗത്തിൽ ചർച്ച ചെയ്യും. സന്ദർശന വേളയിൽ ഇന്ത്യൻ സമൂഹവുമായി അദ്ദേഹം സംവദിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |