കൊച്ചി: ക്ഷേത്രത്തിനകത്ത് പാന്റും ഷർട്ടും ധരിച്ച് പ്രവേശിച്ച എക്‌സിക്യുട്ടീവ് ഓഫീസർക്കെതിരെ നടപടിയെടുക്കാൻ മലബാർ ദേവസ്വം ബോർഡ് കമ്മിഷണർക്ക് ഹൈക്കോടതി നിർദ്ദേശം. തിരുനാവായ ശ്രീ വൈരംകോട് ഭഗവതി ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ അജിൻ ആർ. ചന്ദ്രനെതിരെയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ,ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്. ക്ഷേത്രത്തിലെ ഭണ്ഡാരത്തുക എണ്ണുന്നതിലെ അപാകതകൾ ചൂണ്ടിക്കാട്ടിയുള്ള ഹർജിയിൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് എക്‌സിക്യുട്ടീവ് ഓഫീസർ ഷർട്ടും പാന്റും ധരിച്ച് നാലമ്പലത്തിനകത്ത് പ്രവേശിക്കുന്നത് കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്. ക്ഷേത്രഭരണത്തിലെ പാളിച്ചകൾക്കെതിരെ തിരുനാവായ സ്വദേശികളായ കർത്താട്ടിൽ സുരേഷ്,ഷാജു മഠത്തിൽ എന്നിവരുടെ ഹർജിയാണ് പരിഗണിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |