ആലപ്പുഴ: ഒരു വർഷക്കാലത്തേക്ക് ചേർത്തല ഡിവൈ.എസ്.പി മുമ്പാകെ ഹാജരായി ഒപ്പിടണമെന്നും, മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ പാടില്ലെന്നുമുള്ള നിർദ്ദേശം ലംഘിച്ച ചേർത്തല മുനിസിപ്പൽ എട്ടാം വാർഡിൽ തെക്കേ ചിറ്റേഴത്തു വീട്ടിൽസൂര്യ (31,ബെല്ല് ) അറസ്റ്റിലായി. ഇയാൾ കഴിഞ്ഞ ദിവസം രാത്രി ചേർത്തല അശ്വനി ബാറിൽ മദ്യം കഴിച്ചശേഷം പണം കൊടുക്കാതെ കുപ്പി അടിച്ചുപൊട്ടിച്ചു ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ചേർത്തല, മണ്ണഞ്ചേരി സ്റ്റേഷനുകളിലായി അഞ്ച് കേസുകളിൽ പ്രതിയാണ്. ചേർത്തല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഒന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |