റെയ്‌ക്യവിക്: തെക്കു പടിഞ്ഞാറൻ ഐസ്‌ലൻഡിലെ പ്രശസ്‌തമായ റെയ്‌ക്യാനസ് ഉപദ്വീപിലെ അഗ്നിപർവ്വതത്തിൽ ശക്തമായ സ്‌ഫോടനം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ പറഞ്ഞു. വ്യാഴാഴ്ചയാണ് അഗ്നിപർവ്വതത്തിൽ പൊട്ടിത്തെറി തുടങ്ങിയത്. ശക്തമായ പുകയും ചാരവും ആകാശത്തേക്ക് ഉയരുന്നുണ്ടെങ്കിലും നിലവിൽ വ്യോമഗതാഗതത്തിന് ഭീഷണിയില്ല.
അഗ്നിപർവതത്തിന് സമീപമുള്ള ഗ്രിൻഡാവിക് പട്ടണത്തിൽ നിന്ന് നാലായിരത്തോളം പേരെ ഒഴിപ്പിച്ചു. റെയ്‌ക്യാനസ് ഉപദ്വീപിൽ ഏകദേശം 30,000ത്തോളം പേരാണുള്ളത്. കഴിഞ്ഞ ഡിസംബർ മുതൽ ഇവിടെ ആറ് സ്‌ഫോടനങ്ങളാണുണ്ടായത്. രാജ്യ തലസ്ഥാനമായ റെയ്‌ക്യവികിൽ നിന്ന് 32 കിലോമീറ്റർ അകലെയാണ് റെയ്‌ക്യാനസ് അഗ്നിപർവ്വതം. നീണ്ട എണ്ണൂറ് വർഷങ്ങൾക്ക് ശേഷം 2021 മുതലാണ് റെയ്‌ക്യാനസിൽ പൊട്ടിത്തെറി സജീവമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |