ന്യൂഡൽഹി: ജൈവ അധിഷ്‌ഠിത ഉത്പന്നങ്ങൾ വികസിപ്പിക്കാനുള്ള ബയോ മാനുഫാക്‌ചറിംഗ് ആവാസവ്യവസ്ഥ ലക്ഷ്യമിട്ടുള്ള ബയോ ഇ3(ബയോടെക്‌നോളജി വഴി സാമ്പത്തിക, പരിസ്ഥിതി, തൊഴിൽ നേട്ടം) നയത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ബയോ മാനുഫാക്ചറിംഗിൽ നൂതന ബയോടെക്നോളജി സാങ്കേതികവിദ്യകളുടെ സഹായത്തോടെ മരുന്ന്, കൃഷി, ഭക്ഷ്യ വെല്ലുവിളികൾ പരിഹരിക്കാനും ജൈവ അധിഷ്ഠിത ഉൽപന്നങ്ങളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്.ഉയർന്ന മൂല്യമുള്ള ജൈവ അധിഷ്ഠിത രാസവസ്തുക്കൾ, ബയോപോളിമറുകൾ, എൻസൈമുകൾ, സ്മാർട്ട് പ്രോട്ടീനുകൾ, കാലാവസ്ഥയെ പ്രതിരോധിക്കുന്ന കൃഷി, സമുദ്രം, ബഹിരാകാശ ഗവേഷണം തുടങ്ങിയവയിൽ ബയോ ഇ3 നയം ശ്രദ്ധ കേന്ദ്രീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |