പാരീസ്: മെസേജിംഗ് ആപ്പായ ടെലിഗ്രാമിന്റെ സ്ഥാപകനും സി.ഇ.ഒയുമായ പവേൽ ഡുറോവ് (39) അറസ്റ്റിൽ. ഫ്രാൻസിൽ പാരീസിന് സമീപത്തുള്ള ലെ ബൊർഷെ വിമാനത്താവളത്തിൽ വച്ചായിരുന്നു അറസ്റ്റ്. ശനിയാഴ്ച രാത്രി അസർബൈജാനിൽ നിന്ന് സ്വകാര്യ ജെറ്റിലെത്തിയതായിരുന്നു റഷ്യൻ വംശജനായ ഡുറോവ്.
ടെലിഗ്രാമിലൂടെ ക്രിമിനൽ പ്രവർത്തനങ്ങൾ പ്രചരിക്കുന്നത് തടയുന്നതിൽ പരാജയപ്പെട്ടെന്ന കേസിലാണ് അറസ്റ്റ്. പൊലീസ് അന്വേഷണത്തോട് സഹകരിക്കാത്തതും അറസ്റ്റിന് കാരണമായെന്നാണ് വിവരം. മയക്കുമരുന്ന് കടത്ത്, സംഘടിത കുറ്റകൃത്യങ്ങൾ, തീവ്രവാദം തുടങ്ങിയവ പ്രോത്സാഹിപ്പിക്കൽ, വഞ്ചന എന്നിവ ഉൾപ്പെടെ നിരവധി ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഡുറോവിനെതിരെ നേരത്തെ അറസ്റ്റ് വാറണ്ട് നിലനിന്നിരുന്നു. ഡുറോവിനെ കോടതിയിൽ ഹാജരാക്കും. 2014ൽ റഷ്യ വിട്ട ഡുറോവിന് നിലവിൽ ഫ്രഞ്ച്, യു.എ.ഇ ഇരട്ട പൗരത്വമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |