കറാച്ചി: പാകിസ്ഥാനിൽ ഇന്നലെയുണ്ടായ രണ്ട് വ്യത്യസ്ത ബസ് അപകടങ്ങളിൽ 35 പേർ മരിച്ചു. പഞ്ചാബ് പ്രവിശ്യയുടെയും പാക് അധീന കാശ്മീരിന്റെയും അതിർത്തിയിലുള്ള ആസാദ് പട്ടാനിലായിരുന്നു ആദ്യ അപകടം. ഇവിടെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 23 പേർ മരിച്ചു. ഇതിനിടെ, ബലൂചിസ്ഥാനിലെ മക്രാൻ തീരദേശ ഹൈവേയിലും ബസ് കൊക്കയിലേക്ക് മറിഞ്ഞു. ഇറാനിലേക്ക് പുറപ്പെട്ട 12 തീർത്ഥാടകർ മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |