ആലപ്പുഴ: ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും മാവേലിക്കര പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പത്തുകിലോ കഞ്ചാവുമായി ബീഹാർ സ്വദേശി അറസ്റ്റിലായി. മാവേലിക്കര റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ബിഹാർ പരേറിയ ഒൻപതാം വാർഡിൽ നാരായണ റൗട്ട് (45) പിടിയിലായത്. ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ബി.പങ്കജാക്ഷന്റെ നേതൃത്വത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചെങ്ങന്നൂർ ഡിവൈ എസ്.പി എം.കെ.ബിനുകുമാറിന്റെ നേതൃത്വത്തിൽ പൊലീസും സംയുക്തമായ പരിശോധന നടത്തിയത്. മൂന്ന് മാസം കുടുമ്പോൾ നാട്ടിൽ പോയി വരുമ്പോൾ പ്രതി വൻ തോതിൽ കഞ്ചാവ് ചെട്ടികുളങ്ങര ഭാഗത്ത് എത്തിച്ച് വില്പന നടത്തി വരുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി. സി.ഐ ശ്രിജിത്ത്, എസ്.ഐ നൗഷാദ്, ജി.എസ്.ഐ അൻവർ സാബിത്ത്, നിസാർ, എ.എസ്.ഐ സജിമോൾ, എസ്.സി.പി.ഒ സിയാദ്, വിജിത്, എച്ച്.ജി അച്ചൻകുഞ്ഞ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |