കൊച്ചി: സൗദി അറേബ്യയുടെ ട്രേഡ് കമ്മീഷണറായി മലയാളിയായ ജോർജ് ജോൺ വാലത്ത് ചുമതലയേറ്റു. ദോഹ ആസ്ഥാനമായ ഗ്ലോബൽ അറബ് നെറ്റ്വർക്കിന്റെ ചെയർമാൻ, സാദ് അൽ ദബ്ബാഗാണ് അദ്ദേഹത്തെ പുതിയ പദവിയിലേക്ക് തെരഞ്ഞെടുത്തത്. റിച്ച്മാക്സ് ഫിൻവെസ്റ്റ് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് ജോർജ് ജോൺ വാലത്ത്.
ജി സി സി രാജ്യങ്ങളുമായുള്ള ബന്ധം അടിസ്ഥാന നിർമ്മാണ-സാങ്കേതിക മേഖലകളിൽ നിക്ഷേപം വർദ്ധിപ്പിക്കാനും വിപുലമായ ബിസിനസ് അവസരങ്ങൾ ഒരുക്കാനും സഹായിക്കുമെന്ന് ജോർജ് ജോൺ വാലത്ത് പറഞ്ഞു.
ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കാനും വികസിപ്പിക്കാനും കൂടുതൽ ഊന്നൽ നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മൂന്ന് പതിറ്റാണ്ടായി ഇന്ത്യൻ വ്യാപാര മേഖലയുടെ വളർച്ചയെ പ്രോത്സാഹിപ്പിച്ച ദീർഘവീക്ഷണമുള്ള സംരംഭകനാണ് ജോർജ് ജോൺ വാലത്തെന്ന് ഇന്ത്യ ആസിയാൻ ട്രേഡ് കൗൺസിൽ സെക്രട്ടറി ജനറലും പീസ് അംബാസഡറുമായ ജെ. രംഗനാഥൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |