കുട്ടനാട്: സ്കൂട്ടറിൽ കറങ്ങിനടന്ന് മദ്യവിൽപ്പന പതിവാക്കിയ ആൾക്കെതിരെ കൈനടി പൊലീസ് കേസെടുത്തു. കാവാലം സ്വദേശിയായ ബിജു കുര്യനെതിരെയാണ് (48) കേസെടുത്തത്. ശനിയാഴ്ച രാത്രി 8 മണിയോടെ കാവാലം ലിസിയോപള്ളിക്ക് സമീപം സ്കൂട്ടറിൽ വിദേശമദ്യം ചില്ലറ വിൽപ്പന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ,എത്തിയ കൈനടി സി.ഐയുടെ സംഘം ആറുലിറ്റർ മദ്യവുമായി ഇയാളുടെ സ്കൂട്ടർ കസ്റ്റഡിയിലെടുക്കുകയായിരുന്നു.പൊലീസിനെ കണ്ട് സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ബിജുകുര്യനായി തെരച്ചിൽ ശക്തമാക്കിയതായി കൈനടി പൊലീസ് അറിയിച്ചു.കാവാലം പാലേടം, വടയക്കാട് പാലം തുടങ്ങിയ മേഖലകളിൽ സ്കൂട്ടറിലും ഓട്ടോയിലും കറങ്ങി ഇയാൾ മദ്യവിൽപ്പന പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രാദേശിക രാഷ്ട്രീയ നേതാക്കളിൽ ചിലരുടെ സംരക്ഷണത്തിലാണ് മദ്യവിൽപ്പനയെന്ന് നാട്ടുകാർ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |