SignIn
Kerala Kaumudi Online
Sunday, 06 October 2024 11.32 AM IST

കേദാർനാഥിൽ എയർലിഫ്റ്റിംഗിനിടെ ഹെലികോപ്റ്റ‌ർ വീണുതകർന്നു

Increase Font Size Decrease Font Size Print Page
e

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ തകരാറിലായ ഹെലികോപ്റ്റർ എയർലിഫ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ താഴെ വീണുതകർന്നു. കേദാർനാഥ് ക്ഷേത്രത്തിലേക്ക് തീർത്ഥാടകരെ കൊണ്ടുപോകുന്നതിന് ഉപയോഗിച്ചിരുന്ന തകരാറിലായ സ്വകാര്യ ഹെലികോപ്റ്ററാണ് വീണത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അറ്റകുറ്റപ്പണിക്കായി

കേദാർനാഥ് ഹെലിപാഡിൽ നിന്ന് ഗൗച്ചറിലേക്ക് എം.ഐ-17 ഹെലികോപ്റ്ററിൽ പ്രത്യേക കയർ കൊണ്ട് (ടോവിംഗ് റോപ്പ്) ബന്ധിപ്പിച്ച് കോപ്റ്റർ കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ തകരാറിലായ കോപ്റ്ററിന്റെ ഭാരത്താൽ എം.ഐ-17ന് ബാലൻസ് നഷ്ടപ്പെടാൻ തുടങ്ങി. ഒരു ക്യാമ്പിന് സമീപം എയർലിഫ്റ്റ് ചെയ്യാൻ തീരുമാനിച്ചു.

ഇതിനിടെ ടോവിംഗ് റോപ്പ് പൊട്ടിയതോടെ കുറച്ചുനേരം ഹെലികോപ്റ്റർ തൂങ്ങിക്കിടക്കുകയും പിന്നീട് താഴേക്ക് പതിക്കുകയുമായിരുന്നു. മനുഷ്യവാസമില്ലാത്ത

ലിഞ്ചോളിയിലെ മന്ദാകിനി നദിക്ക് സമീപമാണ് തകർന്നുവീണത്. ആർക്കും പരിക്കില്ല.അപകടം സംബന്ധിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് അധികൃതർ അറിയിച്ചു.

മേയ് 24ന് കേദാർനാഥിന് സമീപം ഈ ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.