SignIn
Kerala Kaumudi Online
Tuesday, 08 October 2024 7.36 PM IST

അത്തച്ചമയം ഹരിതച്ചമയം

Increase Font Size Decrease Font Size Print Page
y
ഹരിതചട്ടം പാലിക്കാനുള്ള മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭയിൽ നടന്ന യോഗം ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: കേരളത്തിന്റെ ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കുന്ന തൃപ്പൂണിത്തുറ അത്താഘോഷം ഇത്തവണയും ഹരിതചട്ടം പാലിച്ച് നടക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് അറിയിച്ചു. വിവിധ ജില്ലാ മിഷനുകളുടെയും നഗരസഭയുടെയും നേതൃത്വത്തിൽ ഹരിതചട്ടം പാലിക്കാനുള്ള മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി തൃപ്പൂണിത്തറ നഗരസഭയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന ഗ്ലാസ്, പ്ലേറ്റ്, സ്പൂൺ, പ്ലാസ്റ്റിക് കാരിബാഗുകൾ തുടങ്ങിയവയുടെ സംഭരണവും വില്പനയും ഉപയോഗവും പൂർണമായി നിരോധിച്ചു. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹരിതകർമ്മ സേനാംഗങ്ങൾ നഗരത്തിലെ എല്ലാ കടകളിലും ഹരിതചട്ട ബോധവത്കരണ പോസ്റ്ററുകൾ നൽകി.

യോഗം ചെയർപേഴ്സൺരമ സന്തോഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ കമ്മിറ്റി ചെയർമാൻ സി.എ ബെന്നി അദ്ധ്യക്ഷനായി. കൗൺസിലർമാർ, ആരോഗ്യവിഭാഗം ക്ലീൻ സിറ്റി മാനേജർ എസ്. സഞ്ജീവ്‌കുമാർ, സീനിയർ എച്ച്.ഐ ഇന്ദു സി. നായർ, എച്ച്.ഐമാരായ എ.ആർ. അജീഷ്, ശുചിത്വമിഷൻ, ഹരിതകർമ്മസേന കോ ഓർഡിനേറ്റർ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, HARITHACHAMAYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.