ചാരുംമൂട് : വിദ്യാർത്ഥികളെയും സമൂഹത്തെയും അതിജീവനത്തിന്റെ പാതയിൽ നയിക്കാനും സംരക്ഷിക്കാനും കഴിയുന്നവരാകണം അദ്ധ്യാപകരെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി പറഞ്ഞു. താമരക്കുളം വി.വി ഹയർ സെക്കൻഡറി സ്കൂളിൽ ഡോ.എ.പി.ജെ അബ്ദുൽ കലാം സ്കോളർഷിപ്പ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ . സ്കൂളിലെ അവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് പ്രതിമാസ സ്കോളർഷിപ്പ് പദ്ധതി നടപ്പാക്കുന്നത്. പി.ടി.എ പ്രസിഡന്റ് രതീഷ് കുമാർ കൈലാസം അദ്ധ്യക്ഷത വഹിച്ചു. ഒ.ആർ.സി കോ-ഓർഡിനേറ്റർ എൻ.സുഗതൻ പദ്ധതി വിശദീകരിച്ചു. സ്കൂൾ മാനേജർ പി.രാജേശ്വരി മുഖ്യാതിഥിയായിരുന്നു. ഹെഡ്മിസ്ട്രെസ് എസ്.സഫീന ബീവി, ഡെപ്യൂട്ടി എച്ച്.എം.ടി ഉണ്ണികൃഷ്ണൻ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ രാജീവ് നായർ, പി .ടി.എ വൈസ് പ്രസിഡന്റ് എച്ച്.റിഷാദ് ,സീനിയർ അദ്ധ്യാപകരായ ബി.കെ.ബിജു ,ഹരിലാൽ, സി.ആർ.ബിനു ,സ്മിത തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ ആർ.രതീഷ് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി.എസ്.ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |