ന്യൂയോർക്ക് : വമ്പന്മാരും വമ്പത്തികളും നിലയറ്റുവീണ യു.എസ് ഓപ്പണിൽ ക്വാർട്ടർ ഫൈനലിലേക്ക് കാലെടുത്തുവച്ച് മുൻ ചാമ്പ്യന്മാരായ ഇഗ ഷ്വാംഗടെക്കും ഡാനിൽ മെദ്വദേവും.
പ്രീ ക്വാർട്ടറിൽ 16-ാം സീഡ് റഷ്യൻ താരം ലൂഡ്മില സാംസണോവയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് ഇഗ അവസാന എട്ടിലെത്തിയത്. 6-4,6-1 എന്ന സ്കോറിനായിരുന്നു ടോപ് സീഡായ ഇഗയുടെ ജയം.ഫ്രഞ്ച് ഓപ്പൺ ജേതാവായ ഇഗ വിംബിൾഡണിലെ തിരിച്ചടിയിൽ നിന്ന് ഉയിർത്തെണീൽക്കാനുള്ള ശ്രമത്തിലാണ്. അതേസമയം വിംബിൾഡൺ ഫൈനലിസ്റ്റായ ജാസ്മിൻ പാവോലിനി വനിതാ സിംഗിൾസ് പ്രീ ക്വാർട്ടറിൽ പുറത്തായി.ചെക് റിപ്പബ്ളിക് താരം കരോളിന മുച്ചോവയാണ് 6-3,6-3 എന്ന സ്കോറിന് പാവോലിനിയെ പുറത്താക്കിയത്.
പുരുഷ സിംഗിൾസിൽ പോർച്ചുഗലിന്റെ ന്യൂനോ ബോർഗസിനെ 6-0,6-1,6-3ന് കീഴടക്കിയാണ് 2021ലെ യു.എസ് ഓപ്പൺ ചാമ്പ്യനായ മെദ്വദേവ് ഇക്കുറി ക്വാർട്ടറിലെത്തിയത്. ക്വാർട്ടറിലെ നിലവിലെ ഒന്നാം റാങ്കുകാരൻ യാന്നിക്ക് സിന്നറെയാണ് മെദ്വദേവ് നേരിടേണ്ടത്. പ്രീ ക്വാർട്ടറിൽ അമേരിക്കൻ താരം ടോമി പോളിനെയാണ് സിന്നർ കീഴടക്കിയത്. സ്കോർ : 7-6,7-6,6-1. ആദ്യ രണ്ട് സെറ്റുകളിലും അതിഗംഭീരമായി പൊരുതിയ ടോമി അവസാന സെറ്റിൽ തീർത്തും നിരാശനാക്കി. ജെസീക്ക പെഗുല, ഹദാദ് മെയ്യ,ഡ്രാപ്പർ,മിനേയുർ എന്നിവരും ക്വാർട്ടറിലെത്തിയിട്ടുണ്ട്.
ബൊപ്പണ്ണ സഖ്യം
സെമിയിൽ
മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ - TV-ഇന്തോനേഷ്യയുടെ അൽദില സുത്യാദി സഖ്യം സെമിയിലത്തി. ക്വാർട്ടറിൽ ബാർബോറ ക്രേസിക്കോവ- മാത്യു എബ്ഡൻ സഖ്യത്തെ 7-6,6-2 എന്ന സ്കോറിനാണ് ബൊപ്പണ്ണ സഖ്യം കീഴടക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |